വൈദ്യുതി : യൂണിറ്റിന്‌ 92 പൈസ കൂടും

0

തിരുവനന്തപുരം : കോവിഡിന്റെ ദുരിതപര്‍വത്തില്‍ ഉഴലുന്ന പൊതുജനത്തിന്‌ വൈദ്യുതി വകുപ്പിന്റെ ‘ഷോക്ക്‌’ ഉറപ്പായി. ഈ വര്‍ഷത്തേക്കു മാത്രമായി യൂണിറ്റിന്‌ 92 പൈസ വര്‍ധിപ്പിക്കണമെന്നു ശിപാര്‍ശ ചെയ്യുന്ന താരിഫ്‌ പെറ്റീഷന്‍ കെ.എസ്‌.ഇ.ബി. വൈദ്യുതി റഗുലേറ്ററി കമ്മിഷനു സമര്‍പ്പിച്ചു.
മന്ത്രിതലത്തിലും വിവിധ സംഘടനകളുമാും നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ്‌ ഇക്കൊല്ലത്തെ വര്‍ധന 92 പൈസയാക്കാന്‍ ബോര്‍ഡ്‌ തീരുമാനിച്ചത്‌. ഇക്കാര്യം മുന്‍പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. അഞ്ചു വര്‍ഷം കൊണ്ട്‌ ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണു ശിപാര്‍ശ.
താരിഫ്‌ പെറ്റിഷനില്‍ സംസ്‌ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ്‌ അന്തിമ തീരുമാനമെടുക്കുക. പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കുന്ന തുക ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.
ഇതാദ്യമായാണ്‌ ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും വലിയ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം കെ.എസ്‌.ഇ.ബി. മുന്നോട്ടുവയ്‌ക്കുന്നത്‌. ഇതുവഴി 2284 കോടി രൂപ അധികമായി കണ്ടെത്താനാണു ലക്ഷ്യം. നിലവിലെ താരിഫ്‌ പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക്‌ 4.79 രൂപയാണ്‌. 92 പൈസ കൂടുമ്പോള്‍ ഇത്‌ 5.66 ആയി ഉയരും; 18 ശതമാനം വര്‍ധന മാധ്യമങ്ങള്‍ക്കെതിരേ ഹൈക്കോടതി , പാതി വെന്ത വസ്‌തുതകള്‍ വച്ച്‌ കോടതിയെ ചോദ്യം ചെയ്യരുത്‌

Leave a Reply