Thursday, May 13, 2021

സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

Must Read

സംസ്ഥാനത്തെ കോര്‍പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കാണ്. ഉച്ചക്ക് രണ്ട് കഴിഞ്ഞാണ് ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ സിപിഐഎം അംഗങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍. തൃശൂരില്‍ ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍എംകെ വര്‍ഗീസാണ് മേയര്‍ സ്ഥാനാര്‍ത്ഥി. കണ്ണൂരില്‍ കോണ്‍ഗ്രസിലെ ടി.ഒ മോഹനനാണ് മേയര്‍ സ്ഥാനാര്‍ത്ഥി.

ഈ മാസം മുപ്പതിനാണ് ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനുമാകും നടക്കുക. അതത് തദ്ദേശ സ്ഥാപന വരണാധികാരികളാകും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

English summary

Election of mayor and deputy mayor to corporations in the state today

Leave a Reply

Latest News

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ...

More News