Sunday, July 25, 2021

പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം

Must Read

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പാകിസ്‌താന്‍ ചാരനെന്നാരോപിച്ച്‌ മുസ്ലിം വയോധികനു മര്‍ദനം. ഗാസിയാബാദ്‌ ജില്ലയിലെ ലോണിയില്‍ കഴിഞ്ഞ അഞ്ചിനാണു സംഭവം നടന്നത്‌. ജയ്‌ ശ്രീറാം എന്നും വന്ദേമാതരം എന്നും വിളിക്കാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദനം. വയോധികന്റെ താടി മുറിച്ചെന്നും ആരോപണം. പ്രാര്‍ഥനയ്‌ക്കായി പള്ളിയിലേക്കു പോയ അബ്‌ദുള്‍ സമദ്‌ എന്നയാളെയാണ്‌ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്‌. ഉപദ്രവിക്കരുതെന്ന്‌ വയോധികന്‍ അപേക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ ഒരാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തിയശേഷമാണ്‌ വനമേഖലയിലുള്ള കുടിലിലേക്കു കൂട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനം നടത്തിയതെന്ന്‌ അബ്‌ദുള്‍ സമദ്‌ പറഞ്ഞു. ജയ്‌ശ്രീറാം, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഘം അവ ഏറ്റു പറയാന്‍ ആക്രോശിച്ചായിരുന്നു വടിയും മറ്റും ഉപയോഗിച്ചു മര്‍ദിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന യുവാവ്‌ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും താടി മുറിക്കുകയും ചെയ്‌തു. മുസ്ലിംകളായ മറ്റു ചിലരെ മര്‍ദിക്കുന്നതിന്റെ വീഡിയോ തന്നെ കാണിച്ചെന്നും ഇതിനു മുമ്പ്‌ നിരവധി മുസ്ലിംകളെ കൊന്നതായി അക്രമികള്‍ ഭീഷണി മുഴക്കിയതായും അബ്‌ദുള്‍ സമദ്‌ പറഞ്ഞു.
സമദിന്റെ പരാതിയില്‍ കേസെടുത്ത പോലീസ്‌, അക്രമിസംഘത്തിലെ പ്രധാനിയെന്നു കരുതുന്ന പര്‍വേശ്‌ ഗുജ്‌ജാര്‍ എന്നയാളെ അറസ്‌റ്റ്‌ ചെയ്‌തു. മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്‌ പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം...

More News