Sunday, June 20, 2021

മഴ വെള്ളം നിറഞ്ഞ വീട്ടിൽ വയോധികരുടെ 
ദുരിതജീവിതം : ഇടപെട്ട് 
മനുഷ്യാവകാശ കമ്മിഷൻ 

Must Read

കോഴിക്കോട്: വയോധികനും മാനസികാസ്വാസ്ഥ്യമുള്ള അദ്ദേഹത്തിൻറെ സഹോദരനും  മാത്രം താമസിക്കുന്ന വീട്ടിലും വീടിൻറെ പരിസരത്തും  മഴ വെള്ളവും മാലിന്യവും ഒലിച്ചിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ചുറ്റും ബഹുനില കെട്ടിടങ്ങൾ ഉയർന്നതോടെയാണ്   താഴ്ന്ന പ്രദേശത്തുള്ള വീട്ടിൽ മഴ വെള്ളവും മാലിന്യങ്ങളും  ഒലിച്ചിറങ്ങാൻ തുടങ്ങിയത്. 

കോഴിക്കോട് ആർ.ഡി. ഒ യും   നഗരസഭാസെക്രട്ടറിയും പരാതി വിശദമായി പരിശോധിച്ച് 15 ദിവസത്തിനകം പരിഹാര മാർഗ്ഗങ്ങൾ ഉൾപ്പെടുത്തി  റിപ്പോർട്ട് സമർപ്പിക്കണമെന്ന്  കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. 

വയനാട് റോഡിൽ കിഴക്കേ നടക്കാവ് കാഞോളിപറമ്പ് കണിയമ്പലത്ത് വാഴവളപ്പിൽ  പ്രഭാകരൻറെ വീടിനുള്ളിലും മുറ്റത്തുമാണ്  മാലിന്യം നിറഞ്ഞത്. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞാൽ രോഗിയായ പ്രഭാകരന് വീടിന് പുറത്തിറങ്ങാനാവില്ല. വെള്ളം നിറഞ്ഞ് ഇവരുടെ 100 വർഷം പഴക്കമുള്ള വീട് ഏതു നേരവും നിലം പൊത്താറായ അവസ്ഥയിലാണ്. നിരവധി തവണ ആർ ഡി ഒക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിയുണ്ട്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറും മറ്റും വീട് സന്ദർശിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് പ്രഭാകരൻ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ കെ.പി. സത്യകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. കേസ് അടുത്ത കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News