Friday, May 14, 2021

ഒന്നുകിൽ എന്‍റെ പിതാവിന് ആശുപത്രിയിൽ ഒരു കിടക്ക ലഭ്യമാക്കൂ, അല്ലെങ്കിൽ ഒരു ഇൻജെക്ഷൻ നൽകി അദ്ദേഹത്തെ ഒന്നു കൊന്നുതരൂ. എനിക്ക് ഈ അവസ്ഥയിൽ അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാനാവില്ല

Must Read

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന്‍റെ ഭീകരത വ്യക്തമാക്കി മഹാരാഷ്ട്രയിൽ നിന്നുള്ള ദൃശ്യങ്ങൾ. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ കോവിഡ് ബാധിതരെ ചികിത്സിക്കാൻ മാർഗമില്ലാതെയായിരിക്കുകയാണ് മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും. പിതാവിനെ ചികിത്സിക്കാൻ ആശുപത്രികളിൽ ഒഴിവില്ലാതെ വാഹനത്തിൽ കിടത്തേണ്ടിവന്ന യുവാവാണ് കോവിഡ് രൂക്ഷത വ്യക്തമാക്കുന്ന അഭ്യർഥന നടത്തിയത്.

‘ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ ഞാൻ ആശുപത്രികൾ തേടി അലയുന്നു. വറോറയിലെയും ചന്ദ്രാർപൂരിലെയും ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ പോലും കിടക്ക ഒഴിവുണ്ടായിരുന്നില്ല’ -സാഗർ കിഷോർ എന്നയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

‘ഇവിടെ ഒഴിവില്ലാതായതോടെ രാത്രി 1.30ന് ഞങ്ങൾ തെലങ്കാനയിലേക്ക് പിതാവിനെയും കൊണ്ട് പോയി. എന്നാൽ അവിടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെ തിരികെ വന്നു. ഇവിടെ കാത്തിരിക്കുകയാണ്. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ അച്ഛന്‍റെ ഓക്സിജൻ ലെവൽ കുറഞ്ഞുവന്നു. ശ്വാസമെടുക്കാൻ പ്രയാസമായി. ഒന്നുകിൽ എന്‍റെ പിതാവിന് ആശുപത്രിയിൽ ഒരു കിടക്ക ലഭ്യമാക്കൂ, അല്ലെങ്കിൽ ഒരു ഇൻജെക്ഷൻ നൽകി അദ്ദേഹത്തെ ഒന്നു കൊന്നുതരൂ. എനിക്ക് ഈ അവസ്ഥയിൽ അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാനാവില്ല’ -ഇദ്ദേഹം പറയുന്നു.

English summary

Either get my dad a bed in the hospital, or give him an injection and kill him. I can not take my father home in this situation

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News