Sunday, January 23, 2022

പ്രണയത്തിന്റെ പേരിൽ പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

Must Read

പ്രണയത്തിന്റെ പേരിൽ പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 4 പേർക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു.

മുണ്ടൂർ സ്വദേശിയായ അഫ്സലിനെ മണ്ണാർക്കാട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു കാറിൽ ബലമായി പിടിച്ചുകയറ്റി അട്ടപ്പാടി റോഡിലൂടെ കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്നാണു പരാതി. അഫ്സലിന്റെ പരാതിയിൽ മുണ്ടൂർ സ്വദേശികളായ ഷമീർ, ഷരീഫ്, ആരിഫ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. മണ്ണാർക്കാട് സ്വകാര്യ എൻജിനീയറിങ് കോളജിൽ വിദ്യാർഥിയാണ് അഫ്സൽ.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News