Friday, July 30, 2021

ഹൈസ്‌കൂളുകളിൽ ജീവശാസ്ത്ര അധ്യാപക തസ്തികയിൽ നിയമനം നടന്നിട്ട് എട്ടുവർഷം; പഠിപ്പിക്കുന്നത് ഫിസിക്സ് അധ്യാപകർ

Must Read

തൊടുപുഴ: ജില്ലയിലെ ഹൈസ്‌കൂളുകളിൽ ജീവശാസ്ത്ര അധ്യാപക തസ്തികയിൽ നിയമനം നടന്നിട്ട് എട്ടുവർഷം. പി.എസ്.സി. യുടെ രേഖകളനുസരിച്ച് 2013-ലാണ് അവസാനമായി നിയമനം നടത്തിയത്. ഒട്ടേറെ സ്‌കൂളുകളിൽ ഈ തസ്തികയിൽ ഒഴിവുകളുണ്ടെങ്കിലും ഇതുവരെ നിയമനം നടത്താൻ പി.എസ്.സി. തയ്യാറായിട്ടില്ല. 2018-ൽ നടത്തിയ പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ഈ മെല്ലെപ്പോക്ക്. റാങ്ക് പട്ടികയുടെ കാലാവധി ഈമാസം 12-ന് അവസാനിക്കും. വീണ്ടും ഈ ഒഴിവുകളിലേക്ക് പരീക്ഷ നടത്താൻ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ ഇതിനെതിരേ പ്രതിഷേധം ഉയർത്തുന്നുണ്ട്.

പഠിപ്പിക്കുന്നത് ഫിസിക്‌സ് അധ്യാപകർ

ജില്ലയിൽ 56 ഹൈസ്‌കൂളുകളാണുള്ളത്. ഇവിടങ്ങളിലെല്ലാം സയൻസ് വിഷയം പഠിപ്പിക്കുന്നുണ്ട്. എന്നാൽ, ഇതിൽ 29 സ്‌കൂളുകളിൽ മാത്രമാണ് ബയോളജി അധ്യാപകരുള്ളത്. മറ്റ് 27 സ്‌കൂളുകളിലും മറ്റ് അധ്യാപകരാണ് ബയോളജി പഠിപ്പിക്കുന്നത്. ഇത് വിദ്യാർഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ആക്ഷേപമുണ്ട്. അധ്യാപകർക്കും ഇത് ഇരട്ടി ജോലിയാണ്.

വിഷയം കോടതിയിലേക്ക്

സംസ്ഥാനത്ത് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 2016-ൽ പരീക്ഷ നടത്തിയിരുന്നു. 2018 ജനുവരി 16-ന് പി.എസ്.സി. ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുകയും 49 പേർ ഉൾപ്പെട്ട പ്രധാന പട്ടികയും 50 പേരുടെ അനുബന്ധപട്ടികയും പ്രസിദ്ധീകരിച്ചു. എന്നാൽ മൂന്നുവർഷം പിന്നിട്ടിട്ടും ഇതിൽനിന്നും ഒരാളെ പോലും നിയമിക്കാനായിട്ടില്ല.

എന്നാൽ, ഇടുക്കി ഒഴികെയുള്ള മറ്റ് ജില്ലകളിൽ നിയമനം നടക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ 2020 ഡിസംബർ 30-ന് ജീവശാസ്ത്ര അധ്യാപക ഒഴിവുകളിലേക്ക് പരീക്ഷ നടത്താനാണ് വീണ്ടും വിജ്ഞാപനമിറക്കിയത്. ഇതിനെതിരേ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News