Wednesday, October 27, 2021

പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്‍ക്ക് നിയമനം;സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി

Must Read

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്‍ക്ക് നിയമനം നല്‍കി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി, പൊലിസ് ട്രെയിനിംഗ് എഡിജിപി ആയി നിയമിച്ചു. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്‌കോയുടെ പുതിയ എംഡി. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്.

ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റി. ചൈത്രയ്ക്ക് റെയില്‍വേ എസ്പിയായി ആണ് പുതിയ നിയമനം. ഷൗക്കത്ത് അലി ആണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പുതിയ എസ് പി.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ രാഹുല്‍ ആര്‍ നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കെ വി സന്തോഷ് കുമാര്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News