Sunday, January 23, 2022

മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ

Must Read

മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. ഒഡീഷയിലെ സുന്ദർഗറിലാണ് സംഭവം. സുന്ദർഗർ പോലീസ് വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.

ഒരു വർഷത്തോളം കാലമാണ് പ്രതികൾ പത്തൊൻപതുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്. മൂന്ന് പേർ ചേർന്നാണ് അക്രമം നടത്തിയത്. തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

18 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376(2)(1), 376(D) എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News