Monday, September 27, 2021

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന ചെർപ്പുളശ്ശേരി സംഘത്തിലെ എട്ടുപേർക്ക് കോടതി ജാമ്യമനുവദിച്ചു

Must Read

കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ടുമാസത്തിലേറെയായി ജയിലിൽ കഴിയുന്ന ചെർപ്പുളശ്ശേരി സംഘത്തിലെ എട്ടുപേർക്ക് കോടതി ജാമ്യമനുവദിച്ചു. 60 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം നൽകാഞ്ഞതിനെ തുടർന്നാണ് മഞ്ചേരി കോടതി ജാമ്യം അനുവദിച്ചത്.

ജൂൺ 21-ന് രാമനാട്ടുകരയിൽ മരിച്ച അഞ്ച്‌ ചെർപ്പുളശ്ശേരി സ്വദേശികൾക്കൊപ്പം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കരിപ്പൂരിലെത്തിയവരായിരുന്നു ഇവർ. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനെത്തിയ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയെ പിന്തുടരുന്നതിനിടെ വാഹനം ലോറിയിൽ ഇടിച്ചാണ് അന്ന് അഞ്ചുപേർ മരിച്ചത്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News