Monday, June 14, 2021

എട്ട് കിലോമീറ്റർ നീളം, മൂന്നര കിലോമീറ്റർ വീതി; കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലുപ്പം;കൊച്ചി തുറമുഖത്തിന് സമീപത്ത് കടലിനടിയിൽ നിന്നും പുതിയൊരു ദ്വീപ് ഉയർന്നു വരുന്നു

Must Read

കൊച്ചി: എട്ട് കിലോമീറ്റർ നീളം, മൂന്നര കിലോമീറ്റർ വീതി. കുമ്പളങ്ങിക്കരയുടെ അഞ്ചിരട്ടി വലുപ്പം. കൊച്ചി തുറമുഖത്തിന് സമീപത്ത് കടലിനടിയിൽ നിന്നും പുതിയൊരു ദ്വീപ് ഉയർന്നു വരുന്നുവെന്ന് റിപ്പോർട്ട്.

2018 ഡിസംബറിലുണ്ടായ ഓഖിയ്ക്ക് ശേഷമാണ് കൊച്ചി തീരത്തെ ഈ പുതിയ മണൽത്തിട്ടയെ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്.

കൊച്ചി തുറമുഖ കവാടത്തിന് ഏഴ് കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള മണൽത്തുരുത്ത് 21 അടി താഴ്ചയിലേക്ക് ഉയർന്നതോടെയാണ് വിദഗ്ധർ ഇവയെ പഠനവിധേയമാക്കാനൊരുങ്ങിയത്. തിട്ടയിൽ അടിഞ്ഞു കൂടിയ മണലിന്റെ സാംപിളെടുത്ത് പരിശോധിക്കാൻ തയ്യാറടുത്തിരിക്കുകയാണ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തെ കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് ഫിഷറീസ് വകുപ്പിന് സമർപ്പിക്കുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല അറിയിച്ചു.

അതേസമയം ചെല്ലാനത്ത് നിന്നൂർന്ന് പോയ മണ്ണാണിങ്ങനെ അടിഞ്ഞ് കൂടിയതെന്നാണ് തീരദേശവാസികളുടെ വാദം. ആ മണ്ണ് തിരികെ തങ്ങളുടെ കരയിലിട്ട് കടലേറ്റം തടയണമെന്നാണവരുടെ ആവശ്യം. എന്തായാലും ഖനനത്തിന് പറ്റുന്ന മണൽ നിക്ഷേപമാണ് മണൽത്തിട്ടയുടെ രൂപത്തിൽ ഉരുത്തിരിഞ്ഞതെങ്കിൽ കോടികളുടെ ഖനന സാധ്യതകളാണ് തുറക്കപ്പെടുക.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 7,719പേര്‍ക്ക് കോവിഡ്; 68,573 സാമ്പിളുകള്‍ പരിശോധിച്ചു; 161 മരണം; 113817 പേർ ചികിത്സയിലുണ്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം...

More News