Saturday, May 15, 2021

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ- ചൈന അതിർത്തിക്ക് സമീപത്തെ നിതി താഴ്വരയിലുണ്ടായ ഹിമപാതത്തിൽ എട്ടു പേർ മരിച്ചു

Must Read

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ- ചൈന അതിർത്തിക്ക് സമീപത്തെ നിതി താഴ്വരയിലുണ്ടായ ഹിമപാതത്തിൽ എട്ടു പേർ മരിച്ചു. ഹിമപാതത്തിൽപെട്ട 384 പേരെ രക്ഷപ്പെടുത്തി.

ബോർഡർ റോഡ്​സ്​ ഓർഗനൈസേഷൻ (ബി.ആർ.ഒ) ക്യാമ്പിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്. ജോഷിമഠ് സെക്ടറിലെ സുംന മേഖലയിൽ ഇന്നലെയാണ് അപകടമുണ്ടായതെന്ന് ഇന്ത്യൻ സേനയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു. ഇവിടെ അഞ്ച് ദിവസമായി കനത്ത മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ്.

മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച കാരണം അപകടം നടന്ന പ്രദേശത്തേക്ക് ബന്ധപ്പെടാൻ ആദ്യം സാധിച്ചിരുന്നില്ല.

ഫെബ്രുവരിയിൽ ചമോലിയിൽ ഉണ്ടായ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു.

English summery

Eight killed in Niti Valley avalanche near Indo-China border in Uttarakhand’s Chamoli district

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News