ആളില്ലാതിരുന്ന വീടുകുത്തിത്തുറന്ന് എട്ടുപവൻ സ്വർണവും 12,000 രൂപയും കവർന്നു

മുതുകുളം: ആളില്ലാതിരുന്ന വീടുകുത്തിത്തുറന്ന് എട്ടുപവൻ സ്വർണവും 12,000 രൂപയും കവർന്നു. കണ്ടല്ലൂർ തെക്ക് ഉഷസിൽ സോമദത്തന്റെ വീട്ടിലാണു മോഷണംനടന്നത്.

സോമദത്തനും ഭാര്യ ഗീതാലക്ഷ്മിയും തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിൽ പോയിരുന്നതിനാൽ വീട്ടിൽ ആളില്ലായിരുന്നു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെ ഇവിടെനിന്നു ശബ്ദംകേട്ട അയൽവാസി മറ്റുള്ളവരെയുംകൂട്ടി വന്നുനോക്കിയപ്പോഴാണ് കതകുതുറന്നുകിടക്കുന്നതു കണ്ടത്.

മുൻവശത്തെ വാതിലാണു കുത്തിത്തുറന്നത്. തുടർന്ന് അലമാരയുടെ പൂട്ടുതകർത്താണ് മോഷണം നടത്തിയത്. തൊട്ടടുത്ത മുറിയിലെ അലമാരയും മേശയും കുത്തിത്തുറന്നു. തുണിയും മറ്റു സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്വർണവും പണവും കൂടാതെ രണ്ടുരുളിയും ഒരു അപ്പക്കാരയും നഷ്ടപ്പെട്ടിട്ടുണ്ട്.

വിവരമറിഞ്ഞ് സോമദത്തനെത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം വ്യക്തമായത്.

സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി കനകക്കുന്ന് സി.ഐ. ഡി. ബിജുകുമാർ പറഞ്ഞു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു

Leave a Reply