Saturday, May 15, 2021

ഇ.എം.സി.സി. എം.ഡി. ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ യുവതിയുടെ ബോഡി ഗാർഡ്

Must Read

കൊല്ലം: വോട്ടെടുപ്പ് ദിവസം ഇ.എം.സി.സി. എം.ഡി. ഷിജു വർഗീസിന്റെ കാർ കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ ആളാണ് പിടിയിലായിട്ടുള്ളത്.

സംസ്ഥാനത്തെ ഒരു വിവാദത്തിലുൾപ്പെട്ട സ്ത്രീയുടെ സെക്യൂരിറ്റി ഗാർഡ് ആയി പ്രവർത്തിച്ച ഒരു ക്വട്ടേഷൻ സംഘാംഗമാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായിരിക്കുന്നത്. നാലുപേർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ചരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഷിജു വർഗീസിന് സംഭവത്തിൽ പങ്കുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയും സ്ഥാനാർഥിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിക്കുകയും ചെയ്തിരുന്നു.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News