Wednesday, December 1, 2021

ജോജു ജോർജിന് ഡി വൈ എഫ് ഐ യുടെ ഐക്യധാർഢ്യം

Must Read


കൊച്ചി: തുടർച്ചയായഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് നടന്ന യോഗത്തിൽ ജോജു ജോർജിന് ഐകൃ ധാർഢ്യം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ളതാവണം സമരങ്ങൾ. ഇന്ധന വില വർദ്ധനയ്ക്ക് കാരണക്കാരായ കോൺഗ്രസിൻ്റെ ജാള്യത മറയ്ക്കാനാണ് വഴിതടയൽ സമരത്തിൻ്റെ ഭാഗമായി അക്രമങ്ങൾ നടത്തുന്നതെന്നും ഇത്തരം അക്രമ സമരങ്ങളെ അപലപിക്കേണ്ടതും സിനിമാതാരം ജോജു ജോർജിനോട് കോൺഗ്രസ് മാപ്പ് പറയണം എന്നും ജില്ലാ സെക്രട്ടറി അഡ്വ.എ.എ അൻഷാദ് കൊച്ചി റിസർവ് ബാങ്കിനു മുമ്പിലേക്കു നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യ്തു കൊണ്ട് പറഞ്ഞു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ്, ജില്ലാ സെക്രട്ടറിയേറ്റഗം എ ആർ രജ്ഞിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News