Monday, June 21, 2021

ലക്ഷദ്വീപ് വിഷയം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയക്കാനുള്ള ക്യാംപെയിനുമായി ഡി.വൈ.എഫ്.ഐ

Must Read

കോഴിക്കോട്: ലക്ഷദ്വീപ് വിഷയം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയക്കാനുള്ള ക്യാംപെയിനുമായി ഡി.വൈ.എഫ്.ഐ. മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസാണ് ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്തത്.

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്നും പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപില്‍ ജനാധിപത്യം സ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങള്‍ റദ്ദ് ചെയ്യുക, ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളാണ് ഇ-മെയില്‍ സന്ദേശത്തിലൂടെ ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നത്.

അതേസമയം ലക്ഷദ്വീപില്‍ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ്. സുരക്ഷ ലെവല്‍ 2 ആക്കി വര്‍ധിപ്പിച്ചുകൊണ്ടാണ് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തീരദേശ മേഖലയില്‍ ഉത്തരവ് ഇറക്കിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News