Monday, September 27, 2021

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവിനെ ആംബുലൻസിൽ വീട്ടിൽ എത്തിക്കാൻ വഴി നിർമിച്ചുനൽകി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ

Must Read

നെടുംകുന്നം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവിനെ ആംബുലൻസിൽ വീട്ടിൽ എത്തിക്കാൻ വഴി നിർമിച്ചുനൽകി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. ഡി.വൈ.എഫ്.ഐ. നെടുംകുന്നം മേഖലാ കമ്മിറ്റിയാണ് വഴി നിർമിച്ചുനൽകിയത്.

തിരുവനന്തപുരം വി.എസ്.എസ്‌.സി.യിൽ താത്‌കാലികമായി പരിശീലനം നടത്തുന്ന നെടുംകുന്നം പഞ്ചായത്ത് ആറാം വാർഡ് സ്വദേശിയായ യുവാവ് പരിശീലനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുമ്പോൾ ഇദ്ദേഹം സഞ്ചരിച്ചിരുന്ന മുചക്ര വാഹനത്തിനുമുമ്പിൽ നായ ചാടിയതിനെ തുടർന്ന് വാഹനം മറിഞ്ഞ്‌ ഗുരുതരമായി പരിക്കേറ്റു.

യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമായതിനാലും തുടർ ചികിത്സ വേണ്ടതിനാലും യുവാവിനെ ആശുപത്രിയിൽനിന്ന്‌ ഡിസ്ചാർജ് ചെയ്ത് ആംബുലൻസിൽ വേണം വീട്ടിൽ എത്തിക്കാൻ. യുവാവ് താമസിക്കുന്നത് നെടുംകുന്നം പഞ്ചായത്ത് ആറാം വാർഡിലെ പഞ്ചായത്തുറോഡായ വട്ടക്കാവ്-ഇടയാടിപ്പറമ്പ് റോഡിന്റെ വശത്താണ്.

കുണ്ടും കുഴിയുമായ റോഡിൽ കാൽനടപോലും ദുഷ്കരമാണ്. യുവാവിെന്റ ബന്ധുക്കൾ പ്രദേശത്തെ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ വിവരം അറിയിക്കുകയും തുടർന്ന് ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി ഇടപെട്ട് ജെ.സി.ബി. ഉപയോഗിച്ച് പഞ്ചായത്ത് റോഡ് സഞ്ചാരയോഗ്യമാക്കുകയുമായിരുന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News