ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനെ കൂട്ടം ചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍

0

ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനെ കൂട്ടം ചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. മുസ്ലിം ലീഗ്‌ പ്രവര്‍ത്തകനായ കുരുടത്ത്‌ സുബൈറാ (41)ണ്‌ അറസ്‌റ്റിലായത്‌. ഇയാളെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.
കേസില്‍ അറസ്‌റ്റിലായ സനജാഫ്‌ ഫാരിസ്‌, മുഹമ്മദ്‌ സാലി, റിയാസ്‌, മുഹമ്മദ്‌ ഇജാസ്‌, ഷാലിദ്‌ എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ്‌ ചെയ്‌തിരുന്നു.
ഡി.വൈ.എഫ്‌.ഐ. തൃക്കുറ്റിശ്ശേരി യൂണിറ്റ്‌ സെക്രട്ടറി ജിഷ്‌ണു രാജി(24)നെ ബുധനാഴ്‌ച രാത്രി മൂന്നു മണിക്കൂറോളം ക്രൂരമായി മര്‍ദിച്ച കേസിലാണ്‌ അറസ്‌റ്റ്‌.
പ്രധാന പ്രതികളായ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകരെ ഇതുവരെ അറസ്‌റ്റ്‌ ചെയ്ാന്‍ കയഴിഞ്ഞിട്ടില്ല. ഇവര്‍ ഒളിവിലാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഷക്കീര്‍, മുര്‍ഷിദ്‌, ഇജാസ്‌ ഇബ്രാഹിം, മുഹമ്മദ്‌ സാലി, ആഷിക്‌, ജുനൈദ്‌ സുല്‍ഫി, റംഷാദ്‌ എന്നിവരാണ്‌ കേസിലെ പ്രധാന പ്രതികള്‍. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ 29 പേര്‍ക്കെതിരേയാണ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തത്‌. സ്‌ഥലത്ത്‌ പോലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. പേരാമ്പ്ര ഡിവൈ.എസ്‌.പി: ജെ.എന്‍. ഡൊമനിക്കിനാണ്‌ അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here