Monday, June 14, 2021

കോവിഡ് ബാധിച്ച് മരിച്ച സഖാവിൻ്റെ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

Must Read

ഒരുപാട് സമരങ്ങളിൽ ഒരുമിച്ചുണ്ടായിരുന്ന സഖാവിനെ അവർ അവസാനമായി യാത്രയാക്കി. കോവിഡ് ബാധിച്ച് മരിച്ച സി.പി.എം കീഴില്ലം ഹൈസ്കൂൾ ബ്രാഞ്ച് കമ്മിറ്റി അംഗം അജയകുമാറിൻ്റെ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകിയത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ.രായമംഗലം പഞ്ചായത്ത് എട്ടാം വാർഡ് തേക്കനാട്ടുകുടി ടി.വി അജയകുമാർ(44) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് മരിച്ച സഖാവിൻ്റെ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ 1

പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു അജയകുമാർ.
ആലുവ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

കോവിഡ് ബാധിച്ച് മരിച്ച സഖാവിൻ്റെ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ 2
അജയകുമാർ

ഡി.വൈ.എഫ്.ഐ കീഴില്ലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മലമുറി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ.

ഡി.വൈ.എഫ്.ഐ കീഴില്ലം മേഖല സെക്രട്ടറി ഒ എസ് അനീഷ് , മേഖല ട്രഷറർ പി.എ അഭിലാഷ്, കമ്മിറ്റി അംഗം വിവേക് വിശ്വനാഥൻ , ജിൽസൺ കുര്യൻ എന്നിവർ സംസ്കാരത്തിന് നേതൃത്വം നൽകി .

സി.പി.എം പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി.എം സലീം , രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി അജയകുമാർ , ഏരിയാ കമ്മിറ്റി അംഗം രാജൻ വർഗീസ്, കീഴില്ലം ലോക്കൽ സെക്രട്ടറി ഇ വി ജോർജ്ജ് , വാർഡ് മെമ്പർ സുബിൻ, എ.കെ ഷാജി എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
പരേതനായ വേലായുധനാണ് പിതാവ് . അമ്മ ഓമന , സഹോദരങ്ങൾ ജയൻ , സജയൻ ,വിനോദ്.

Leave a Reply

Latest News

ഡെല്‍റ്റ വൈറസ്; രോഗം ഭേദമായവരിലും വാക്‌സീന്‍ എടുത്തവരിലും രോഗബാധ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഡെല്‍റ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്‌സീന്‍ എടുത്തവരിലും രോഗബാധ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാരില്‍ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. വാക്‌സിന്‍ എടുത്തവരും...

More News