എഐവൈഎഫ് മേഖലാ സെക്രട്ടറിയുടെ വീട് അടിച്ച് തകർത്തു; പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് ആരോപണം; ബാങ്ക് തെരഞ്ഞെടുപ്പിനിടെയും സിപിഎം-സിപിഐ തമ്മിലടി

0

പത്തനംതിട്ട: കൊടുമണ്ണിൽ എഐവൈഎഫ് മേഖലാ സെക്രട്ടറി ജിതിന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് എഐവൈഎഫ്. സിപിഐ നേതാവ് സഹദേവൻ ഉണ്ണിത്താന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി. സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ആളാണ് സഹദേവൻ.

കഴിഞ്ഞദിവസം പത്തനംതിട്ട അങ്ങാടിക്കലിൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഐ സിപിഎം സംഘർഷം ഉണ്ടായിരുന്നു. അങ്ങാടിക്കൽ തെക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് പ്രവർത്തകർ തമ്മിലടിച്ചത്. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ തുടങ്ങിയ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ കൊടുമൺ ഇൻസ്‌പെക്ടറടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

സിപിഎം സിപിഐ പ്രവർത്തകരിൽ പത്ത് പേർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പ്രവർത്തകർ തമ്മിലെറിഞ്ഞ സോഡ കുപ്പി കൊണ്ട് കൊടുമൺ ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരം നടന്നത്. പരിക്കേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply