Friday, July 30, 2021

പട്ടിക ജാതി വിഭാഗക്കാർക്ക് അനുവദിച്ച വിവിധ സഹായ പദ്ധതികളിൽ നിന്നു നാലു വർഷത്തിനിടെ ഉദ്യോഗസ്ഥ സംഘം തട്ടിയെടുത്തത് 76.45 ലക്ഷം രൂപ

Must Read

തിരുവനന്തപുരം∙ കഴിഞ്ഞ 4 സാമ്പത്തിക വർഷങ്ങൾക്കിടെ പട്ടിക ജാതി വിഭാഗക്കാർക്ക് അനുവദിച്ച വിവിധ സഹായ പദ്ധതികളിൽ നിന്നു 76.45 ലക്ഷം രൂപ ഉദ്യോഗസ്ഥ സംഘം തട്ടിയെടുത്തതായി പൊലീസിന്റെ കണക്ക്. പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ആഭ്യന്തര അന്വേഷണം പൂർത്തിയായാലേ തട്ടിപ്പിന്റെ വ്യാപ്തി അറിയാൻ കഴിയൂ. അതേസമയം, തട്ടിപ്പിനുപയോഗിച്ച ലാപ്ടോപും മൊബൈൽ ഫോണും കണ്ടെത്താനായി കേസിൽ അറസ്റ്റിലായ എ.യു. രാഹുലുമായി ഇന്ന് ഡൽഹിക്ക് തിരിക്കുമെന്ന് പൊലീസ് അറിയിച്ചു.

2016 മുതൽ 2020 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ കണക്കു പരിശോധിച്ചപ്പോഴാണ് മുക്കാൽ കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. പട്ടികജാതി വകുപ്പിലെ രണ്ടു സീനിയർ ക്ലാർക്കുമാർ, എസ് സി പ്രമോട്ടർമാർ, അറസ്റ്റിലായ രാഹുലിന്റെ ബന്ധുക്കൾ, സുഹൃത്തുകൾ എന്നിവരുൾപ്പെടെ 2 കേസുകളിലായി 11 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. 16 പേരുടെ അക്കൗണ്ടുകളിലേക്ക് പണം വക മാറ്റിയെന്നും പൊലീസ് കണ്ടെത്തി.

ലാപ്ടോപ്പും മൊബൈലും ഉപയോഗിച്ചാണ് തട്ടിപ്പിനുള്ള വ്യാജരേഖകൾ തയാറാക്കിയതെന്നും അവ ഡൽഹിയിൽ വിറ്റെന്നുമുള്ള രാഹുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ജി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. തെളിവെടുപ്പിനായി ഡൽഹിക്കു പോകുന്നത്. ഇവ കണ്ടെടുത്താൽ തട്ടിപ്പിൽ പങ്കുള്ളവരുടെ വിവരങ്ങളും തെളിവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആഭ്യന്തര ഓഡിറ്റ് നടത്തി എത്ര പണം നഷ്ടമായെന്ന് അറിയിക്കാൻ പിന്നാക്ക ക്ഷേമ വകുപ്പിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയാണ് തട്ടിപ്പുകൾ നടന്നിരിക്കുന്നത്.

സഹായം അനുവദിക്കുന്നവരുടെ അക്കൗണ്ട് നമ്പറിനു പകരം മറ്റൊരു അക്കൗണ്ട് നമ്പർ നൽകി അതിലേക്ക് പണം മാറ്റുകയായിരുന്നു. ക്രമക്കേട് പുറത്തായതിനു പിന്നാലെ രാഹുൽ ഉൾപ്പെടെ രണ്ടു സീനിയർ ക്ലാർക്കുമാരേയും മേൽനോട്ട പിഴവ് ആരോപിച്ച് രണ്ടു പട്ടികജാതി വികസന ഓഫിസർമാരെയും സസ്പെൻഡു ചെയ്യുകയും രണ്ടു എസ് സി പ്രമോട്ടർമാരെ പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ഫണ്ട് തട്ടിപ്പു ചർച്ച ചെയ്യാനായി പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ കോർപറേഷൻ സെക്രട്ടറിക്കു കത്തു നൽകി

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News