Saturday, June 19, 2021

എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരുടെ അനുരഞ്ജന ചർച്ചകൾപാളി; ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്; സ്വപ്ന സുരേഷിന് പീഡനങ്ങൾ ഏറ്റിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കും

Must Read

മിഥുൻ പുല്ലുവഴി

കൊച്ചി:സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖാ വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ച ഡപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. പി. രാധാകൃഷ്ണനെതിരെ കേസ് എടുക്കാതിരിക്കാൻ എൻഫോഴ്സ്മെൻ്റിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ ഡി.ജി.പിയുമായി ചർച്ച നടത്തിയിരുന്നു. കേരളാ പോലീസിൽ നിന്നും ഡപ്യൂട്ടേഷനിൽ എൻഫോഴ്സ്മെൻറിൽ ജോലി ചെയ്യുന്ന ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഗുജറാത്ത് കേഡറിലുള്ള ബി.ജെ.പി അനുഭാവിയായ ജോയിൻ്റ് ഡയറക്ടറുമാണ് ഇന്നലെ അനുരഞ്ജന ചർച്ചക്കായി ഡി.ജി.പിയെ സമീപിച്ചത്. എന്നാൽ ഡി.ജി.പി എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കുമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.

ഐ​പി​സി 116, 120 ബി, 167, 192, 193, 195 ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ഫ്‌​ഐ​ആ​ർ ര​ജി​സ്‌​റ്റ​ർ ചെ​യ്യാ​നാ​ണ്‌ നി​യ​മോ​പ​ദേ​ശം. ജീ​വ​പ​ര്യ​ന്തം​വ​രെ ശി​ക്ഷ കി​ട്ടാ​വു​ന്ന ക​ള്ള​ത്തെ​ളി​വ്‌ സൃ​ഷ്ടി​ക്ക​ൽ, പൊ​തു​സേ​വ​ക​ൻ ക​ള്ള​രേ​ഖ ച​മ​യ്ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന, പ്രേ​ര​ണ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കു​ള്ള വ​കു​പ്പു​ക​ളാ​ണി​ത്‌.

മുഖ്യമന്ത്രിയെ കേസിൽ അകപ്പെടുത്താൻ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്ത രീതിയടക്കമുള്ള കാര്യങ്ങളാവും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. വനിത ഉദ്യോഗസ്ഥരുടെ അഭാവത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്തതെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. സ്വപ്ന സുരേഷിന് പീഡനങ്ങൾ ഏറ്റിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കും.മുഖ്യമന്ത്രിയുടെ പേര് സ്വപ്നയോട് ചോദിച്ചതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ നിലപാട്. ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് സ്വപ്നയ്ക്ക് പരാതിപ്പെടാം. ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ സമ്മർദം ചെലുത്തി എന്നത് നിയമപരമായി നിലനിൽക്കുന്ന ഒന്നല്ല എന്നുമാണ് ഇ ഡിയുടെ നിലപാട്.

കേരളത്തിൽ നടന്നിട്ടുള്ള സ്വർണക്കടത്ത് കേസുകളുടെ വിവരങ്ങളൊന്നും സംസ്ഥാനത്തെ അന്വേഷണ ഏജൻസികളുടെ പക്കലില്ലെന്നതാണ് യാഥാർഥ്യം. അതേസമയം കേന്ദ്ര ഏജൻസികളുടെ പക്കലുള്ള സ്വർണക്കടത്ത് കേസുകളെല്ലാം തേഞ്ഞ് മാഞ്ഞ് പോകാറാണ് പതിവ്. തികച്ചും രാഷ്ട്രീയ പ്രേരിതമാണ് സ്വർണക്കടത്ത് കേസ് എന്ന് തുടക്കം മുതൽ ആക്ഷേപമുയർന്നിരുന്നു. ഇത്തരത്തിൽ ഇ.ഡി കൈകാര്യം ചെയ്തിട്ടുള്ള ആയിരക്കണക്കിന് സ്വർണക്കടത്ത് കേസുകളിൽ ഒന്നു മാത്രമാണ് സ്വപ്ന സുരേഷിൻ്റെ കേസ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കാൻ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ഇ.ഡി ശ്രമം നടത്തി എന്ന് വേണം വിശ്വസിക്കാൻ. സ്വപ്നയെ കൊണ്ട് മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ ഏത് തരത്തിലെങ്കിലും പീഡനശ്രമം നടന്നിട്ടുണ്ടോ എന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പ്രതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചവർതന്നെ അന്വേഷണ ഏജൻസിയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. കത്ത് നൽകാനിരിക്കെയാണ് കേസ് എടുത്തത്.

കേസെടുക്കാമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ശബ്ദം തന്റേതാണെന്നു സ്വപ്ന ജയിൽ അധികൃതർക്കു സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്.

തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇഡിയാണ്. 20-11-2020ന് ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചനകുറ്റവും ചുമത്തിയിട്ടുണ്ട്​. നേരത്തെ ഇ.ഡിക്കെതിരെ കേസെടുക്കാമെന്ന്​ സംസ്ഥാന സർക്കാറിന്​ നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ഇപ്പോഴത്തെ നടപടി​.
ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന മൊഴി സ്വപ്​ന സുരേഷ്​ നൽകിയിരുന്നു. ഇത്​ ഇ.ഡി സമ്മർദം മൂലമാണെന്ന്​ സ്വപ്​നയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥയും മൊഴി നൽകിയിട്ട​ുണ്ട്.

പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയൻ, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോൾ എന്നീ സിവിൽ പോലീസ് ഓഫീസർമാരാണ് ഇ.ഡി.ക്കെതിരേ മൊഴി നൽകിയത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് സ്വപ്നയുടെ ഫോൺ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇവർ മൊഴി നൽകിയത്.

Leave a Reply

Latest News

ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പനക്കു പിന്നിൽ കോഴിക്കോട് മാഫിയ;രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ എന്തെല്ലാമെന്ന് വിവരിക്കും, വിലപറയും. പിന്നാലെ ഗൂഗിൾപേ നമ്പർ നൽകും. ഇതിലേക്ക് പണമയച്ച് ഇതിന്റെ സ്‌ക്രീൻഷോട്ട്...

കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പനക്കു പിന്നിൽ കോഴിക്കോട് മാഫിയ. ലഹരിമരുന്ന് വിൽപ്പനക്കാർക്കിടയിലും ഇവയുടെ ഉപയോക്താക്കൾക്കിടയിലുമുള്ള രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ...

More News