Monday, January 17, 2022

പൊതുവഴിയിലേക്ക് മാലിന്യം എറിഞ്ഞു; ഡോക്ടറിൽനിന്ന് 10,000 രൂപ പിഴയീടാക്കി

Must Read

തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിലെ പൊതുവഴിയിൽ മാലിന്യംതള്ളിയ ഡോക്ടറിൽനിന്ന് 10000 രൂപ പിഴയീടാക്കി.

പെരുമ്പിള്ളിച്ചിറ റേഷൻകട ഭാഗത്താണ് കാറിൽനിന്ന് പൊതുവഴിയിലേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ മാലിന്യക്കെട്ട് പരിശോധിച്ചു. അതിൽനിന്നു ലഭിച്ച തെളിവുകൾ സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക്‌ അയച്ചുകൊടുത്തു. തുടർന്ന് സെക്രട്ടറി ഷേർളി ജോൺ, ഉഷാ രാജശേഖരൻ, വാർഡ്‌മെംബർ ലൈലാ കരിം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യം തള്ളിയയാളിന്റെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോഴാണ് തിരുവനന്തപുരം സ്വദേശിയായ ഡോക്ടറാണെന്ന് മനസ്സിലായത്. തൊട്ടടുത്ത പഞ്ചായത്തിൽ ക്ലിനിക് നടത്തുകയാണ് ഇദ്ദേഹം. ഡോക്ടറുടെ കുടുംബം പെരുമ്പിള്ളിച്ചിറയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അവർ വീടൊഴിഞ്ഞ് തിരുവനന്തപുരത്തേക്ക്‌ പോയി. അപ്പോൾ അവശേഷിച്ച മാലിന്യമാണ് പ്ലാസ്റ്റിക്ക്കൂടിൽ കെട്ടി വലിച്ചെറിഞ്ഞത്.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News