Sunday, November 29, 2020

X ഡയാവല്‍ സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ യൂറോ 5 കംപ്ലയിന്റ് മോഡലുകള്‍ പുറത്തിറക്കി

Must Read

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ...

X ഡയാവല്‍ സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ യൂറോ 5 കംപ്ലയിന്റ് മോഡലുകള്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളോടൊപ്പം ബൈക്കിന്റെ ഡാര്‍ക്ക്, ബ്ലാക്ക് സ്റ്റാര്‍ പതിപ്പുകള്‍ കൂടി 2021 ആവര്‍ത്തനത്തില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. X ഡയാവല്‍ ഡാര്‍ക്ക് ഇപ്പോള്‍ അടിസ്ഥാന വേരിയന്റാണ്. ക്രോം ബിറ്റുകള്‍ ഒഴിവാക്കി പൂര്‍ണമായും മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് സൂപ്പര്‍ ക്രൂയിസറിനെ കമ്ബനി ഇത്തവണ ഒരുക്കിയിരിക്കുന്നത്. വീലുകള്‍, ഫ്രെയിം, ഫോര്‍ക്കുകള്‍ തുടങ്ങി ബൈക്കിലെ എല്ലാം ഘടകങ്ങളും കറുപ്പില്‍ അണിഞ്ഞൊരുങ്ങി. X ഡയാവല്‍ S പതിപ്പിന്റെ മെഷീന്‍ ചെയ്ത കാസ്റ്റ് വീലുകളും ഡ്യുക്കാട്ടി മള്‍ട്ടിമീഡിയ സിസ്റ്റവും ഈ അടിസ്ഥാന വേരിയന്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ S മോഡലിന്റെ M50 ബ്രേക്കുകള്‍ക്ക് പകരം ബ്രെംബോ M4.32 കാലിപ്പറുകളുമാണ് ബ്രാന്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുക്കാട്ടി X ഡയാവല്‍ ബ്ലാക്ക് സ്റ്റാര്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റായിരിക്കും. കൂടാതെ റെഡ് സിലിണ്ടര്‍ ഹെഡ് കവറുകള്‍ ഉള്‍പ്പെടെ റെഡ് ഹൈലൈറ്റുകളുള്ള സ്പോര്‍ട്സ് കാര്‍-പ്രചോദിത ഗ്രേ, മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനാണ് ഇതില്‍ ലഭിക്കുക. സ്യൂഡ് സീറ്റ് ഫാബ്രിക്, ഫോര്‍ഗ്‌ഡ്-മെഷീന്‍ഡ് അലോയ് വീലുകള്‍, ബ്രെംബോ M50 കാലിപ്പറുകള്‍ എന്നിവയും ബ്ലാക്ക് സ്റ്റാറിന്റെ പ്രത്യേകതകളാണ്.

2021 ഡ്യുക്കാട്ടി X ഡയാവലിന്റെ എല്ലാ പതിപ്പുകളിലും ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (IMU), ബോഷ്-ബ്രെംബോ ABS 9.1 MP കോര്‍ണറിംഗ് ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍‌ട്രോള്‍, ലോഞ്ച് കണ്‍‌ട്രോള്‍, ക്രൂയിസ് കണ്‍‌ട്രോള്‍, എല്‍‌ഇഡി ലൈറ്റിംഗ്, 3.5 ഇഞ്ച് ടി‌എഫ്ടി ഡിസ്പ്ലേ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യും. പുതിയ മോഡലിലെ ടെസ്റ്റസ്ട്രെറ്റ DVT 1,262 സിസി എല്‍-ട്വിന്‍ എഞ്ചിന്‍ ഇപ്പോള്‍ യൂറോ 5 ചട്ടങ്ങള്‍ പാലിച്ചാണ് ഡ്യുക്കാട്ടി പരിഷ്ക്കരിച്ചിരിക്കുന്നത്. എന്നാല്‍ പഴയ മോഡലിനെ അപേക്ഷിച്ച്‌ കൂടുതല്‍ പെര്‍ഫോമന്‍സ് പാക്കേജാണ് X ഡയാവലിന്റെ പ്രധാന ആകര്‍ഷണം. 9,500 rpm-ല്‍ 158 bhp കരുത്തും 5,000 rpm-ല്‍ 130 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പുതിയ എഞ്ചിന്‍. ഡ്യുക്കാട്ടി ഡയവല്‍ 1260 മോഡലുമായി സാമ്യമുള്ള ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് ഡിസൈന്‍ X ഡയവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ 2021 X ഡയാവല്‍ പുറത്തിറക്കുന്നതിനെ കുറിച്ച്‌ ഡ്യുക്കാട്ടി ഔദ്യോഗിക പ്രസ്‌താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷം പകുതിയോടെ X ഡയാവല്‍ ശ്രേണി ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.Ducati launches Euro 5 compliant models of X Dial Super Cruiser motorcycle

Leave a Reply

Latest News

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കുന്നതിനായി...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ്. മ​ൻ​മോ​ഹ​ൻ സി​ങ്​ മ​​ന്ത്രി​സ​ഭ​യി​ൽ റെ​യി​ൽ​വേ,...

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം ശരാശരി ഇപ്പോഴും 20 നു മുകളിലാണ്....

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

More News