ദുബൈ: ഫുട്ബാള്‍ രംഗത്തെ കുതിപ്പിന് സഹകരിക്കാന്‍ യൂറോപ്യന്‍ ഫുട്ബാള്‍ അസോസിയേഷനും (യുവേഫ) ദുബൈ സ്പോര്‍ട്സ് കൗണ്‍സിലും ചര്‍ച്ച നടത്തി.യുവേഫ ഡയറക്ടര്‍ സോറാന് ലാകോവിച് നേരിട്ടെത്തിയാണ് ചര്‍ച്ച നടത്തിയത്.
നിലവിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ധാരണയായി. യു.എ.ഇയിലെ ഫുട്ബാളിെന്റ വളര്‍ച്ചക്ക് യുവേഫയുടെ വിദഗ്ധ പരിശീലകരുടെ സേവനം ഉപയോഗപ്പെടുത്തും.സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹരെബ്, അസിസ്റ്റന്റ് സെക്രട്ടറി നസര്‍ അമന് അല്‍ റഹ്മ എന്നിവര്‍ ചേര്‍ന്ന് ലാകോവിചിനെ സ്വീകരിച്ചു.Dubai: The European Football Association (UEFA) and Dubai Sports have teamed up to help boost football.