മുഴുവൻ യാത്രക്കാർക്കും കോവിഡ് ഇൻഷൂറൻസ് പരിരക്ഷ പ്രഖ്യാപിച്ച് ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ്. ഡിസംബർ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനൂകൂല്യം.
കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേകം ചാർജ് ഈടാക്കാതെയാണ് എമിറേറ്റ്സ് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ്നൽകുന്നത്. ടിക്കറ്റ് തുകയിൽ ഇൻഷൂറൻസും ഉൾപ്പെടും. എ.ഐ.ജി ട്രാൽ ഇൻഷൂറസുമായി സഹകരിച്ചാണ് പദ്ധതി. ഡിസംബർ ഒന്ന് മുതലാണ് ആനുകൂല്യം ലഭിക്കുക.
വിമാന യാത്രാരംഗത്ത് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യമെന്ന് അധികൃതർ അവകാശപ്പെട്ടു. എമിറേറ്റുസുമായി കോഡ് ഷെയറിങുള്ള വിമാനങ്ങൾക്കും ഇത് ബാധകമാണ്. ഈ ടിക്കറ്റുകളുടെ നമ്പർ 176ലാണ് തുടങ്ങുക. യാത്രക്കിടെ കോവിഡ് പകർന്ന് വിദേശത്ത് ചികിത്സ വേണ്ടി വന്നാൽ അഞ്ച് ലക്ഷം ഡോളർ വരെ മെഡിക്കൽ ഇൻഷൂറസ് ലഭിക്കും. യാത്രക്കാരനോ ബന്ധുവിനോ കോവിഡ് ബാധിച്ചതിനെ തുടർന്ന് യാത്ര റദ്ദാക്കേണ്ടി വന്നാൽ 7,500 ഡോളറിന്റെ നഷ്ടപരിഹാരം ലഭിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു. Dubai-based Emirates Airlines announces Kovid Insurance coverage for all passengers. This benefit is for tickets booked after December 1.
Emirates Insurance coverage is free of charge for health issues including Kovid