ബെംഗളൂരുവില്‍ നിന്ന് ബൈക്കില്‍ ലഹരിമരുന്ന് കടത്ത്; കോഴിക്കോട് രണ്ട് യുവാക്കൾ അറസ്റ്റിൽ

0

കോഴിക്കോട്: ബൈക്കില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ രണ്ടു യുവാക്കള്‍ അറസ്റ്റിൽ. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി വൈശാഖുമാണ് പിടിയിലായാത്.

ഇന്ന് രാവിലെയാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 55 ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് ബൈക്കില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

Leave a Reply