Tuesday, July 27, 2021

തൃത്താലയിൽ ലഹരിമരുന്ന് നൽകി ഹോട്ടലിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്

Must Read

പാലക്കാട്: തൃത്താലയിൽ ലഹരിമരുന്ന് നൽകി ഹോട്ടലിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്. പെൺകുട്ടിയെ താമസിപ്പിച്ച പട്ടാമ്പിയില ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലഹരി സംഘങ്ങളുമായുള്ള ഹോട്ടൽ ഉടമയുടെ ബന്ധവും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

ലഹരിമരുന്ന് നൽകിയായിരുന്നു പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി അവസാനം ഉപയോഗിച്ചത് പട്ടാമ്പിയിൽ ലഹരി പാർട്ടി നടന്ന ഹോട്ടൽ ഉടമയുടെ പേരിലുള്ള സിം കാർഡ് ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയും ഹോട്ടലുടമയും തമ്മിലുള്ള ബന്ധവും പോലീസ് പരിശോധിക്കും.

തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പിന്നിൽ വൻ ലഹരി സംഘമുണ്ടെന്ന വിവരം പുറത്തുവരുന്നത്. പതിനാറ് വയസ് മുതൽ മയക്കുമരുന്നു നൽകിയും നഗ്‌നചിത്രങ്ങൾ കാണിച്ചും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.

പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളടക്കം നൽകിയായിരുന്നു പീഡനം. പിതാവിൻറെ സുഹൃത്തായ മുഹമ്മദും സുഹൃത്തുക്കളായ നൗഫലും അഭിലാഷുമാണ് കേസിലെ പ്രധാന പ്രതികൾ. കഴിഞ്ഞമാസം നാലിനാണ് പ്രതി അഭിലാഷ് പെൺകുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്.

Leave a Reply

Latest News

മുളന്തുരുത്തിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ലഹരിമരുന്ന് ഇടപാടിനെ ചൊല്ലിയുള്ള തർക്കം

കൊച്ചി : മുളന്തുരുത്തിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ലഹരിമരുന്ന് ഇടപാടിനെ ചൊല്ലിയുള്ള തർക്കം. കേസില്‍ മൂന്നുപേര്‍ പിടിയിൽ. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുന്‍,...

More News