Wednesday, October 27, 2021

പെരുമ്പാവൂരിൽ പ്രദേശിക യൂ ട്യൂബ് ചാനൽ ഉടമയുടെ പറമ്പിൽ മയക്കുമരുന്ന് വ്യാപാരം; കാരാട്ടുപള്ളിക്കരയിൽ അനധികൃതമായി നികത്തി എടുത്ത ഭൂമി സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു; സഹികെട്ട് നാട്ടുകാർ

Must Read

പെരുമ്പാവൂര്‍: പ്രദേശിക യൂ ട്യൂബ് ചാനൽ ഉടമയുടെ പറമ്പിൽ മയക്കുമരുന്ന് വ്യാപാരം. അനധികൃതമായി നികത്തി എടുത്ത ഏക്കറുകണക്കിന് പാടത്താണ് ലഹരി വിൽപ്പന. നഗരസഭ പരിധിയിലെ കാരാട്ടുപള്ളിക്കരയിലാണ് മയക്കുമരുന്ന് വിൽപ്പന കേന്ദ്രമുള്ളത്. ഉടമയുടെ മൗനാനുവാദത്തോടെയാണ് ഇവിടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്തേക്കുള്ള പ്രവേശന കവാടം അടച്ചിട്ടുണ്ടെങ്കിലും സ്ഥിരമായി എത്തുന്നവര്‍ ഗേറ്റിന്​ മുകളില്‍കൂടി ചാടി പ്രവേശിക്കുകയാണ് പതിവ്. ശല്യം രൂക്ഷമായതോടെ വീണ്ടും പരാതിയുമായി രംഗത്തിറങ്ങാനൊരുങ്ങുകയാണ് നാട്ടുകാര്‍. ലഹരി വില്‍പനക്കാര്‍ എക്‌സൈസുകാരെത്തുമ്പോള്‍ സ്ഥലത്തിന്​ പിന്നി​െല പാടം വഴി ഓടിമറയുകയാണ് പതിവ്. നാട്ടുകാര്‍ പൊലീസ്, എക്‌സൈസ് വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. സ്വകാര്യ വ്യക്തി നികത്തിയെടുത്ത സ്ഥലത്താണ് സാമൂഹികവിരുദ്ധര്‍ ഒത്തുകൂടുന്നത്.

ഇവിടത്തെ കള്ളുഷാപ്പിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ലഹരി വസ്തുക്കളുടെ വില്‍പന നടക്കുന്നത്. യുവാക്കള്‍ ഇവിടെ തങ്ങി ലഹരി ഉപയോഗിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. എം.ഡി.എം.എപോലുള്ള മയക്കുമരുന്നുകളും കഞ്ചാവ്, കുത്തിവെക്കുന്ന ലഹരി വസ്തുക്കളും വില്‍പന നടത്തുന്നുണ്ട്. വൈകീട്ട് ആറ് കഴിഞ്ഞാല്‍ ലഹരിവസ്തുക്കള്‍ വാങ്ങാന്‍ ബൈക്കിലും കാറുകളിലുമായി ആളുകള്‍ എത്തുന്നു.

ഇതിലധികവും യുവാക്കളാണ്​. ഇതിനെതിരെ പ്രതികരിക്കുന്നവരെ വിരട്ടി ഓടിക്കുന്നത് പതിവാണ്​. അടുത്തിടെ തുരുത്തിപറമ്പില്‍നിന്ന്​ വ്യാജകള്ള് പിടികൂടിയ സംഭവത്തില്‍ കാരാട്ടുപള്ളിക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് അടപ്പിച്ചിരുന്നു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News