Wednesday, July 28, 2021

കൊച്ചിയിലെ ദക്ഷിണ മേഖല നാവിക ആസ്ഥാനത്തിന്റെയും കൊച്ചി വിമാനത്താവളത്തിന്റെയും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നതു വിലക്കി; കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചി റിഫൈനറി, പുതുവൈപ്പ് എൽ.എൻ.ജി. ടെർമിനൽ, ആലുവ എൻ.എ.ഡി. തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും കർശന വിലക്ക് വരും

Must Read

കൊച്ചി: ആളില്ലാ യന്ത്രപ്പക്ഷികളുടെ (ഡ്രോൺ) പറക്കലിന് ജില്ലയിൽ കർശന നിയന്ത്രണം വരുന്നു. കൊച്ചിയിലെ ദക്ഷിണ മേഖല നാവിക ആസ്ഥാനത്തിന്റെയും കൊച്ചി വിമാനത്താവളത്തിന്റെയും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡോൺ പറത്തുന്നതു വിലക്കി. സമാനമായി കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചി റിഫൈനറി, പുതുവൈപ്പ് എൽ.എൻ.ജി. ടെർമിനൽ, ആലുവ എൻ.എ.ഡി. തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും കർശന വിലക്ക് വരും. ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയിൽ ഡ്രോൺ ആക്രമണം നടന്നതിനു പിന്നാലെയാണ് തന്ത്രപ്രധാന മേഖലകൾക്കു ചുറ്റും നിയന്ത്രണമേർപ്പെടുത്താനുള്ള തീരുമാനം.

സിനിമ-സീരിയൽ ഷൂട്ടിങ്ങുകൾ, കല്യാണ വീഡിയോ, ഷോർട്ട് ഫിലിമുകൾ എന്നിവയ്ക്കായി കൊച്ചിയിൽ ഡ്രോൺ ഉപയോഗിക്കുന്നതിപ്പോൾ വ്യാപകമാണ്. നാവിക ആസ്ഥാന പരിസരത്ത് അസ്വാഭാവികമായി ഡ്രോൺ പറത്തുന്നതു കണ്ടെത്തിയാൽ വെടിവെച്ചിടാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ‘ഡ്രോൺ നിരോധിത മേഖല’ എന്ന ബോർഡുകൾ വ്യാപകമായി സ്ഥാപിക്കാനും നിർദേശമുണ്ട്. നാവികസേനയുടെ ഫോർട്ട്‌കൊച്ചിയിലെ ആയുധ പരിശീലന കേന്ദ്രമായ ഐ.എൻ.എസ്. ദ്രോണാചാര്യയുടെ മൂന്നു കിലോമീറ്ററിലും സമാന നിയന്ത്രണം വന്നേക്കും.

കൊച്ചി വിമാനത്താവളത്തിൽ ലാൻഡിങ്ങിനായി സമീപിക്കുമ്പോൾ ഡ്രോണുകൾ പറക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി എയർക്രാഫ്റ്റ് പൈലറ്റുമാർ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമ്മു ആക്രമണം കൂടിയായതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം ‘അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം റൂൾ 2021’-ലെ ചട്ടങ്ങൾ കർശനമായി പാലിക്കാൻ ഉത്തരവിറക്കി. വിമാനത്താവളത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് കിലോമീറ്ററിന് അപ്പുറമുള്ള മേഖലയിൽ ഡ്രോൺ പറത്തുന്നതിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) പ്രത്യേക അനുമതി ആവശ്യമാണ്. ലൈസൻസോ അനുമതിയോ ഇല്ലാതെ ഡ്രോൺ പറത്തിയാൽ 25,000 രൂപ വരെ പിഴ ചുമത്താം. ഇതേ നിയന്ത്രണങ്ങൾ ജില്ലയിലെ മറ്റു തന്ത്രപ്രധാന മേഖലകളിലും വരുമെന്നാണു സൂചന. നാവികസേനയുടെ യുദ്ധക്കപ്പലുകളടക്കം നിർമിക്കുന്ന കൊച്ചി കപ്പൽ നിർമാണ ശാലയ്ക്കു ചുറ്റും നിയന്ത്രണം ഏതാണ്ട് ഉറപ്പാണ്. പുതുവൈപ്പ് എൽ.എൻ.ജി. ടെർമിനലും അതിസുരക്ഷ ആവശ്യമുള്ള പ്രദേശമാണ്. സ്ഥാപനത്തിന്റെ പ്രാധാന്യവും രഹസ്യസ്വഭാവവും കണക്കിലെടുത്ത് അതത് അധികൃതരാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News