Saturday, July 24, 2021

ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും ഡ്രൈവിങ് പരിശീലനവും ഇന്നുമുതൽ പുനരാരംഭിക്കും

Must Read

ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും ഡ്രൈവിങ് പരിശീലനവും ഇന്നുമുതൽ പുനരാരംഭിക്കും. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചു കൊണ്ടാവണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നാണ് നിർദേശം. ലൈസൻസുകളുടെ കാലാവധി അവസാനിച്ച് പ്രായോഗിക പരീക്ഷയോടെ പുതുക്കാൻ അപേക്ഷിച്ചവർക്കുള്ള ടെസ്റ്റുകളാണ് ഇന്ന് ആരംഭിക്കുക.

ലോക്ഡൗൺ തുടങ്ങിയതിന് മുമ്പ് പരീക്ഷയ്ക്ക് സ്ലോട്ട് ലഭിക്കുകയും ലോക്ഡൗൺ കാലയളവിൽ കാലാവധി അവസാനിച്ചതുമായ അപേക്ഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് ടെസ്റ്റിനുള്ള സ്ലോട്ടുകൾ പുനഃക്രമീകരിക്കും. സ്ളോട്ടുകൾ സംബന്ധിച്ച വിവരങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ http://mvd.kerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ കോർണറിലെ ലൈസൻസ് ലിങ്കിലൂടെയും പരിവാഹൻ സൈറ്റിൽ നേരിട്ടും ലഭ്യമാണ്. ഇതുപ്രകാരമുള്ള പരീക്ഷകൾ വ്യാഴാഴ്ച മുതൽ നടക്കും.

പരിശീലന വാഹനത്തിൽ ഇൻസ്‌ട്രെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

Leave a Reply

Latest News

കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കില്ല;കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ...

More News