Thursday, July 29, 2021

ഡ്രൈവിങ് ടെസ്റ്റ് ഇന്ന് പുനരാരംഭിക്കും; 60 സ്ലോട്ടുകൾ

Must Read

കാക്കനാട്: എറണാകുളം ആർ.ടി. ഓഫീസിൽ വ്യാഴാഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കും. ലോക്ഡൗണിൽ ടെസ്റ്റ് മുടങ്ങിയ അപേക്ഷകർ വീണ്ടും സ്ലോട്ട് ബുക്ക് ചെയ്യണമെന്നാണ് നിർദേശം. മൂന്ന് ബാച്ചുകളിലായി 60 പേർക്ക് സ്ലോട്ട് എടുക്കാൻ സൗകര്യമുണ്ടെന്ന് എറണാകുളം ആർ.ടി.ഒ. പി.എം. ഷെബീർ പറഞ്ഞു. കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച തന്നെ ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കും. ഇതിനായി വ്യാഴാഴ്ച മുതൽ പരിവാഹൻ പോർട്ടലിൽ നേരിട്ടോ എം.വി.ഡി. പോർട്ടൽ വഴിയോ സ്ലോട്ടുകൾ ബുക്ക് ചെയ്യണം. നേരത്തേ ടെസ്റ്റ് നഷ്ടമായവർക്ക് മുൻഗണന നൽകാതെ, എല്ലാവരും പുതിയ സ്ലോട്ട് എടുക്കണമെന്ന നിർദേശം അവസരം വീണ്ടും നഷ്ടമാക്കുമെന്ന ആശങ്കയിലാണ് പഴയ അപേക്ഷകർ.മിക്കവരും ഫെബ്രുവരിയിൽ തന്നെ ജൂൺ 30 വരെയുള്ള സ്ലോട്ട് ബുക്ക് ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇവർക്കാർക്കും ലഭ്യമായ തീയതികളിൽ ടെസ്റ്റ് നടന്നില്ല. ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായിയുള്ള ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് ഓൺലൈൻ ആയി മുടക്കമില്ലാതെ നടക്കുക കൂടി ചെയ്തതോടെ, ആയിരക്കണക്കിന് ആളുകളാണ് സ്ലോട്ട് ബുക്ക് ചെയ്യാൻ പോർട്ടലിൽ തള്ളിക്കയറുക. മാസങ്ങളായി സ്ലോട്ട് ബുക്ക് ചെയ്ത് കാത്തിരുന്നവർക്ക് മുൻഗണനയൊന്നുമില്ല. സാങ്കേതിക ജ്ഞാനമില്ലാത്തവരും ഇന്റർനെറ്റ് സേവനങ്ങളിൽ പ്രശ്‌നം നേരിടുന്നവരും വീണ്ടും പിന്നിലാവുകയും ചെയ്യും

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News