Thursday, July 29, 2021

ഡ്രൈവിങ് സ്കൂൾ; അനുമതി ലഭിച്ചെങ്കിലും വളയം തിരിഞ്ഞുതുടങ്ങാൻ കൂടുതൽ സമയം വേണ്ടിവരും

Must Read

കോട്ടയം: കോവിഡ് പ്രതിസന്ധിയിൽ പൂട്ടുവീണ ഡ്രൈവിങ് പരിശീലനമേഖലയും തിങ്കളാഴ്ചമുതൽ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും വളയം തിരിഞ്ഞുതുടങ്ങാൻ കൂടുതൽ സമയം വേണ്ടിവരും.

ചിലയിടത്ത് പരിശീലനം തുടങ്ങിയെങ്കിലും സജീവമാകാൻ ദിവസമെടുക്കും.

മുന്നൊരുക്കം വേണം

സ്ഥാപനങ്ങളിലെ വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവ പരിശോധിക്കുന്ന തിരക്കിലാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ. വാഹനം അണുവിമുക്തമാക്കുകയും വേണം.

പരിശീലന ഗ്രൗണ്ടുകൾ ഒട്ടുമിക്കതും കാടുകയറി കിടക്കുകയാണ്‌. അത്‌ വൃത്തിയാക്കിയെടുക്കാനും ദിവസങ്ങളെടുക്കും.

ഡ്രൈവിങ് സ്‌കൂളുകൾക്കൊപ്പം ലൈസൻസിനായുള്ള അപേക്ഷകരുടെ കാത്തിരിപ്പിനും പരിഹാരമാകുമെന്ന പ്രതീക്ഷയാണ്.

ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരത്തോളം പേരുടെ ഉപജീവനമാർഗമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. പ്രവർത്തനം തുടങ്ങിയാലും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയും ഡ്രൈവിങ്‌ സ്‌കൂളുകളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും.

Leave a Reply

Latest News

കടുത്ത സാമ്പത്തീക പ്രതിസന്ധിക്കിടയിലും ചെലവ് കുറഞ്ഞ സർവീസുമായി ആകാശ എയർ ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് എത്തുന്നു

നെടുമ്പാശേരി: കടുത്ത സാമ്പത്തീക പ്രതിസന്ധിക്കിടയിലും ചെലവ് കുറഞ്ഞ സർവീസുമായി ആകാശ എയർ ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് എത്തുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്....

More News