Sunday, September 19, 2021

ഗതാഗത നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ ഗതാഗത വകുപ്പ് റദ്ദാക്കിയത് കെഎസ്ആർടിസി ഡ്രൈവർമാർ ഉൾപ്പെടെ 51,198 പേരുടെ ഡ്രൈവിങ് ലൈസൻസ്

Must Read

ഗതാഗത നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ ഗതാഗത വകുപ്പ് റദ്ദാക്കിയത് കെഎസ്ആർടിസി ഡ്രൈവർമാർ ഉൾപ്പെടെ 51,198 പേരുടെ ഡ്രൈവിങ് ലൈസൻസ്.അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നീ കാരണങ്ങളാലാണ് കൂടുതൽ പേരുടെയും ലൈസൻസ് റദ്ദാക്കിയത്.
2016 മേയ് മുതൽ 2021 ഏപ്രിൽ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് നൽകിയത്. ഈ കാലഘട്ടത്തിൽ അപകടങ്ങളുടെ എണ്ണത്തിലും കേരളം മുൻപന്തിയിലാണ്. 2016 മുതൽ 2021 ജൂലായ് വരെ 2,05,512 അപകടങ്ങളിലായി 22076 പേരാണ് മരിച്ചത്. കൂടാതെ 2,29,229 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2020ൽ ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തിൽ കുറവായിരുന്ന 883 പേർക്കാണ് നിയമ നടപടിയിലൂടെ ലൈസൻസ് നഷ്ടമായത്. ഈ വർഷം ഏപ്രിൽ വരെ മാത്രം 997 പേരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.
അപകടരമായ രീതിയിൽ വാഹനം ഓടിച്ചവർ, ട്രാഫിക് സിഗ്നൽ തെറ്റിച്ച് വാഹനം ഓടിച്ചവർ, അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിച്ചവർ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചവർ, ചരക്കുവാഹനത്തിൽ ആളുകളെ കയറ്റി വാഹനം ഓടിച്ചവർ തുടങ്ങിയവരും ഡ്രൈവിങ് ലൈസൻസ് നഷ്ടമായവരിൽ ഉൾപ്പെടുന്നു.
റോഡപകടങ്ങളുടെ എണ്ണം വർധിച്ചുവരികയാണ് ഇതിനൊപ്പം ഗതാഗത നിയമലംഘനങ്ങളും. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ തുടങ്ങിയതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News