എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമു നാമനിർദ്ദേശപത്രിക സമർപ്പിച്ചു

0

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപതി മുർമു നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 12.30ഓടെ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിക്ക് ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർക്കൊപ്പമാണ് ദ്രൗപതി മുർമു പത്രികാ സമർപ്പിക്കാനെത്തിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാനും പിന്താങ്ങാനും എൻഡിഎയുടെ ദേശീയ നേതാക്കളുടെ നീണ്ടനിരയ്‌ക്കൊപ്പം ബിജു ജനതാദൾ, വൈഎസ്ആർസിപി തുടങ്ങിയ പാർട്ടികളിൽ നിന്നും പ്രതിനിധികളും പാർലമെന്റിലെ 29ാം നമ്പർ മുറിയിലും പരിസരത്തുമായി എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here