Tuesday, April 20, 2021

പിണറായി വിജയന്റെ കേരള പര്യടനം പരിപാടിക്കിടെ നാടകീയ രംഗങ്ങൾ; പങ്കെടുക്കാനെത്തിയ കെ പി സി സി അംഗത്തെ അറസ്റ്റ് ചെയ്‌തു

Must Read

കെ.എം. ഷാജി എം.എൽ.എയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി വിജിലൻസ്

കോഴിക്കോട്: കെ.എം. ഷാജി എം.എൽ.എയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി വിജിലൻസ്. വീടുകൾ ഒരാഴ്ചക്കുള്ളിൽ അളന്ന് തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനാണ് വിജിലൻസ് നോട്ടീസ്...

മൻസൂർ വധക്കേസ്; ഒന്നാം പ്രതി ഷിനോസിനെ ഒഴികെ ഏഴു പേരെ കസ്റ്റഡിയിൽ വാങ്ങി

ത​ല​ശ്ശേ​രി: പെ​രി​ങ്ങ​ത്തൂ​ർ മു​ക്കി​ൽ പീ​ടി​ക​യി​ലെ പാ​റാ​ൽ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​ന്നാം പ്ര​തി ഷി​നോ​സി​നെ രോ​ഗ​മു​ക്ത​നാ​യാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ൽ...

ഹൈക്കോടതികളിൽ താത്കാലിക ജഡ്ജിമാരെ നിയമിക്കാൻ സുപ്രിംകോടതിയുടെ അനുമതി

ഹൈക്കോടതികളിൽ താത്കാലിക ജഡ്ജിമാരെ നിയമിക്കാൻ സുപ്രിംകോടതിയുടെ അനുമതി. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിമാരെ, അഡ്ഹോക് ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് നടപടി സ്വീകരിക്കാം. കെട്ടിക്കിടക്കുന്ന കേസുകൾ...

ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ ഇടുക്കിയിൽ അറസ്റ്റ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ പി സി സി അംഗം സി പി മാത്യുവിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തത്. അനുമതിയില്ലാതെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിനാണ് മാത്യുവിനെ അറസ്റ്റ് ചെയ്‌തതെന്നാണ് പൊലീസ് വിശദീകരണം.
തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു പരിപാടി. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം. ഇതിനിടെയാണ് കെ പി സി സി അംഗം റിസോർട്ടിൽ എത്തിയത്.

മാത്യു മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചതിന് പിന്നാലെ പൊലീസ് എത്തി അറസ്റ്റുചെയ്‌ത് നീക്കുകയായിരുന്നു. താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇടുക്കിയിലെ പ്രശ്‌നങ്ങളും ജനങ്ങളുടെ സങ്കടവും ബോദ്ധ്യപ്പെടുത്താനാണ് വന്നതെന്ന് സി പി മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു.ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി വരുന്നതെന്ന് താൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നുവെങ്കിൽ വരില്ലായിരുന്നു. കെ പി സി സിയുടെ നിർദ്ദേശം പരിപാടിയിൽ പങ്കെടുക്കരുതെന്നല്ലേയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ പി സി സി പറയുന്നതൊന്നും ചെയ്യുന്നില്ലയെന്നും മാത്യു പ്രതികരിച്ചു

English summary

Dramatic scenes during Pinarayi Vijayan’s Kerala tour; A KPCC member who had come to attend was arrested

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News