Monday, June 21, 2021

ഡോ. വി ശിവദാസനും, ജോണ്‍ ബ്രിട്ടാസും കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു

Must Read

ഡോ. വി ശിവദാസനും, ജോണ്‍ ബ്രിട്ടാസും കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു.ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഇംഗ്ലീഷില്‍ സത്യ വാചകം ഏറ്റുചൊല്ലി. സിപിഐഎം സംസ്ഥാന സമിതി അംഗം ഡോ വി. ശിവദാസന്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
രാജ്യസഭാ ചേംബറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

രാജ്യസഭയിലേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബ് ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. ബിജെപി നേതാവ് സ്വപന്‍ ദാസ് ഗുപ്ത, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെറ്റ് മലാനി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ നേതാവ് തവര്‍ ചന്ദ് ഗെഹലോട്ട്, കേന്ദ്ര പാര്‍ലമെന്റെറി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News