Wednesday, July 28, 2021

ഡോ. മുഹമ്മദ് അഷീലിന് തിരിച്ചടിയായത് സര്‍ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായിക്കും മുകളില്‍ മുൻ മന്ത്രി കെ.കെ ശൈലജയെ പ്രതിഷ്ഠിക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങള്‍

Must Read

കണ്ണൂർ: ഡോ. മുഹമ്മദ് അഷീലിന് തിരിച്ചടിയായത് സര്‍ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായിക്കും മുകളില്‍ മുൻ മന്ത്രി കെ.കെ ശൈലജയെ പ്രതിഷ്ഠിക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങള്‍. ഇതാണ്അഷീലിനെ തീര്‍ത്തും അപ്രധാനമായ പോസ്റ്റിലേക്ക് മാറ്റിയതിന് കാരണം എന്നാണ് വിലയിരുത്തൽ.

സര്‍ക്കാരിനൊപ്പമായിരുന്ന ഐഎംഎ, കെജിഎംഒഎ തുടങ്ങിയവയെ കൊവിഡ് കാലത്ത് കൂടെ നിര്‍ത്താനായില്ല. അഷീലിന്റെ പല നടപടികളോടും എതിര്‍പ്പുണ്ടായ ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാരിനെതിരായ വിയോജിപ്പുകളായി അതു പ്രകടിപ്പിച്ചു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ധരായ പലരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചെവിക്കൊള്ളാതെ സ്വന്തം ഇഷ്ടപ്രകാരം നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ സ്വീകരിക്കുകയുമാണുണ്ടായത്. കൊവിഡ് പ്രതിരോധത്തിലും ബോധവല്‍ക്കരണത്തിലും ഐഎംഎ അടക്കമുള്ള സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെല്ലാം തള്ളിയാണ് അഷീല്‍ പ്രവര്‍ത്തിച്ചതെന്നും പറയുന്നു.

പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിലുപരി അഷീലിന് മാധ്യമ ഭ്രാന്തായിരുന്നുവെന്നും വിമര്‍ശനമുണ്ട്. ചില ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സെല്‍ഫ് പ്രെമോഷന്‍ നടത്താനായി സാമൂഹ്യ സുരക്ഷാ മിഷന്റെ ഫണ്ട് വഴിവിട്ട് ഉപയോഗിച്ചെന്നും ആരോപണമുണ്ട്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ഡോ.മുഹമ്മദ് അഷീലിനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് സിപിഎമ്മിനെ എത്തിച്ചത് ആരോഗ്യ വകുപ്പിനും സാമൂഹിക നീതി വകുപ്പിനും കഴിഞ്ഞ സർക്കാരിന്റെ കാലത്തു ലഭിച്ച അമിത പ്രാധാന്യം.

ഈ രണ്ടു വകുപ്പുകൾക്കു മാത്രം പ്രാധാന്യം ലഭിക്കുന്ന തരത്തിൽ അഷീലിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നതായി പാർട്ടിയിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. അവരുടെ സമ്മർദമാണ് അഷീലിന്റെ സ്ഥാന മാറ്റത്തിനു പിന്നിലെന്നാണു വിവരം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അഷീലിന് ഡപ്യൂട്ടേഷനിൽ നിയമനം നൽകിയത്.

പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ കാഷ്വൽറ്റി മെഡിക്കൽ ഓഫിസറായാണ് അഷീലിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. എൻഡോസൾഫാൻ പുനരധിവാസ ചുമതലയുള്ള നോഡൽ ഓഫിസറായും നേരത്തേ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേവലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നതിൽ ഉപരിയായി സാമൂഹിക സേവനം സപര്യയാക്കിയ ആ വ്യക്തിയാണ് ഡോക്ടർ മുഹമ്മദ്‌ അഷീൽ.എം ബി ബി എസ് പഠന സമയത്തുതന്നെ ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലെ ബിൽഡിംഗ്‌ അഴിമതി പുറത്തുകൊണ്ടു വരികയും അതിനെ തുടർന്ന് തന്റെ ആറുമാസത്തെ ഹൗസ്സർജൻസി അങ്ങ് നിർത്തിവെച്ച് ആ ബിൽഡിംഗ്‌ ജോലി മേൽനോട്ടം വഹിച്ച ആളുടെ ചരിത്രം അധികപേർക്ക് പരിചയം ഉണ്ടാകില്ല.

അത് കഴിഞ്ഞു കേരളത്തിന്റെ വടക്കേ അറ്റത്ത് തലമുറകൾക്ക് ദുരിതം വിധിച്ച എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെ ഒരു പ്രധാന സംഘടനയും ഇല്ലാത്തപ്പോൾ പോലും ഒറ്റക്ക് നിന്ന വ്യക്തിയാണ് അദ്ദേഹം.അന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് എതിരെ സുപ്രീംകോടതി വരെ പോയ ബഹുരാഷ്ട്ര കമ്പനിക്ക് തോറ്റു മടങ്ങേണ്ടി വന്നു.

കറങ്ങുന്ന കസേരയും കാറും ഇല്ലാതെ തന്നെ യു എന്നിൽ വരെ വിഷയം അവതരിപ്പിച്ചു സമ്മർദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് എൻഡോസൾഫാൻ നിരോധനം യാഥാർഥ്യമാക്കിയ വ്യക്തിത്വം. പൊതുജനാരോഗ്യം എന്ന വിഷയത്തിൽ ശ്രീചിത്രയിൽ നിന്ന് എം പി എച്ച് പഠിച്ചു പാസായത് വെറുതെയല്ല സമൂഹത്തിന്
വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യാൻ തന്നെ ആണ്.

ആറുനില കെട്ടിടത്തിൽ രണ്ടുനിലകൾക്കു മുകളിൽ പത്തുലക്ഷത്തിലേറെ വവ്വാലുകൾ കൂടുകൂട്ടിയ ഒരു കെട്ടിടം നിങ്ങൾ കണ്ടിട്ടുണ്ടോ. ഡോക്ടർ അഷീൽ ചാർജ്ജ് എടുക്കുമ്പോൾ എൻ ഐ പി എം ആർ എന്ന കല്ലേറ്റുംകര യിലെ സ്ഥാപനത്തിന്റെ അവസ്ഥ അതായിരുന്നു. മാസങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് വവ്വാലുകളെ പായിച്ച് അതു മനുഷ്യന് കയറാവുന്ന കെട്ടിടം ആക്കി മാറ്റിയത്.ഇന്നത് ദേശീയ അന്തർദേശീയ നിലവാരമുള്ള പുനരധിവാസ ചികിത്സാകേന്ദ്രമാണ്.

ഭിന്നശേഷിയുള്ള വ്യക്തികൾക്കായി ഈ കേന്ദ്രം നടത്തിയ ‘അവസരങ്ങളുടെ ആഘോഷ’മെന്ന പ്രോഗ്രാം ഫിറോസ് കണ്ടുകാണില്ല. ഈ കാലഘട്ടത്തിന് ഇടയിൽ സർവീസിലെ മികച്ച സേവനത്തിന് രണ്ടുതവണയാണ് സർക്കാർ അദ്ദേഹത്തെ ആദരിച്ചത് എന്നും അറിയുക.

Leave a Reply

Latest News

മുറിയടച്ചിരുന്ന്‌ നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ഡോക്ടർ ദമ്പതികളുടെ മകൻ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

തിരുവനന്തപുരം: മുറിയടച്ചിരുന്ന്‌ നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ഡോക്ടർ ദമ്പതികളുടെ മകൻ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. മാർ ഇവാനിയോസ് കോളജിലെ ബി എ ലിറ്ററേച്ചർ വിദ്യാർത്ഥിയായ ഇമ്രാൻ...

More News