Thursday, July 29, 2021

ഇരട്ടി ശമ്പളം കിട്ടിയ പോലീസുകാർക്ക് രണ്ടു മാസമായി ശമ്പളമില്ല;
സ്പാർക്ക് അക്കൗണ്ടുകൾ ഇനിയും പൂർവ സ്ഥിതിയിലാക്കിയില്ലെന്ന് പരാതി

Must Read

കോഴിക്കോട്: നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഇരട്ടി ശമ്പളം കിട്ടിയ പോലീസുകാരുടെ മരവിപ്പിച്ച സ്പാർക്ക് അക്കൗണ്ടുകൾ ഇനിയും പൂർവ സ്ഥിതിയിലാക്കിയില്ല. ഇതിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റി സെക്രട്ടറി, സിറ്റി പോലീസ് മേധാവി എ.വി. ജോർജിന് കത്ത് നൽകി.

പോലീസുദ്യോഗസ്ഥരുടെ സാമ്പത്തികാനുകൂല്യങ്ങൾ തടസ്സപ്പെടുകയാണെന്നും അതിനാൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ പിടിച്ചുവെച്ചതും ജൂണിലും ജൂലായിലും ലഭിക്കേണ്ടിയിരുന്നതുമായ ശമ്പളത്തിന്റെ രണ്ട്, മൂന്ന് ഗഡുക്കളായ കുടിശ്ശിക, യൂണിഫോം അലവൻസ് എന്നിവ ഇതുവരെ ലഭിച്ചില്ലെന്നും ഇവരുടെ സാമ്പത്തികപ്രയാസങ്ങൾ എത്രയുംവേഗം പരിഹരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

ധനവകുപ്പിൽനിന്ന് പരിശോധനയ്ക്കെത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല. കൂടാതെ, അക്കൗണ്ട് ജനറൽ ഓഫീസിൽനിന്നും സ്പാർക്കിൽനിന്നും വിദഗ്ധർ എത്തുമെന്ന് അറിയിച്ചെങ്കിലും അതുമുണ്ടായില്ല. കോഴിക്കോട് സിറ്റി പോലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ടെത്താതെതന്നെ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽനിന്ന് ഓൺലൈൻ ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്. എന്നാൽ, ഇത്തരത്തിലുള്ള ഒരു ശ്രമവും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് പോലീസുകാരുടെ പരാതി. ഭരണവിഭാഗം ജീവനക്കാരുടെയും സ്പാർക്ക് അധികൃതരുടെയും ഭാഗത്തുനിന്നുള്ള പിഴവുകൊണ്ട് ഉണ്ടായതാണ് ഇരട്ടി ശമ്പളം കൈപ്പറ്റൽ പ്രശ്നം. എന്നാൽ, തങ്ങളുടേതല്ലാത്ത പ്രശ്നത്തിന് സ്പാർക്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് ന്യായീകരിക്കാൻ കഴിയില്ലെന്നുമാണ് പോലീസുകാരുടെ ആക്ഷേപം.

പിഴവുപറ്റിയ അക്കൗണ്ട് ഓഫീസർ മലപ്പുറം എസ്.പി. ഓഫീസ് മാനേജരായി സ്ഥാനക്കയറ്റം കിട്ടി അങ്ങോട്ടേക്കുപോയി. പത്തനംതിട്ട ബറ്റാലിയനിൽനിന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഉദ്യോഗസ്ഥ പകരം അക്കൗണ്ട് ഓഫീസറായി ചുമതലയേറ്റു. തങ്ങൾക്ക് പിഴവുണ്ടായിട്ടില്ലെന്നും സ്പാർക്കിന്റെ തകരാറാണിതെന്നുമാണ് ട്രഷറി ജീവനക്കാരും സിറ്റി പോലീസ് മേധാവിയുടെ ഓഫീസിലെ ഭരണവിഭാഗം ഉദ്യോഗസ്ഥരും നൽകുന്ന വിശദീകരണം.

സീനിയർ സിവിൽ പോലീസ് ഓഫീസർമാർക്കും സിവിൽ പോലീസ് ഓഫീസർമാർക്കുമാണ് ഇത്തരത്തിൽ ശമ്പളം കിട്ടിയത്. മൊത്തം 4.56 കോടി രൂപയാണ് ഇത്തരത്തിൽ കോഴിക്കോട് മാനാഞ്ചിറയ്ക്കു സമീപമുള്ള ട്രഷറിയിൽനിന്ന് പാസാവുകയും ബാങ്കുകളിൽ എത്തുകയും ചെയ്തത്

Leave a Reply

Latest News

സംസ്ഥാനത്തെ 3 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറസന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം

സംസ്ഥാനത്തെ 3 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറസന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.3 സ്ഥാപനങ്ങള്‍ക്ക് കൂടി പുതുതായി...

More News