Thursday, July 29, 2021

ഓമനകളെ വഴിയിൽ തളളല്ലേ

Must Read

തൃശ്ശൂർ: പൂത്തോളിലെ റോഡിൽ ‘റോക്കി’ എന്ന നായ അനാഥനായി നിൽക്കുമ്പോൾ കണ്ണിൽ ദൈന്യതയുണ്ടായിരുന്നു. സ്വന്തമെന്നു കരുതിയിടത്തുനിന്നും പടിയിറക്കപ്പെടുമ്പോൾ ആരിലുമുണ്ടാകുന്ന ദൈന്യത. ഇത്തരം കാഴ്ചകൾ കൂടിക്കൊണ്ടിരിക്കുകയാണ്.

കൊറോണകാരണം ജനം വീട്ടിലടയ്ക്കപ്പെട്ടപ്പോൾ ഒറ്റപ്പെടൽ മറികടക്കാൻ ഏറ്റവും കൂടുതൽ അന്വേഷിച്ചത് ഓമനമൃഗങ്ങളെയായിരുന്നു. വീട്ടിൽനിന്ന്‌ പുറത്തിറങ്ങാവുന്ന സ്ഥിതിയായാൽ ഇവയോടുള്ള അടുപ്പവും അവയ്ക്കായി നിക്കിവെയ്ക്കുന്ന സമയവും കുറയും. തിരക്കുകൾ മുറുകുമ്പോൾ നല്ലൊരു വിഭാഗത്തിന് ഇതു ശല്യമായി തോന്നുകയും ചെയ്യും. പിന്നെ വഴി ഉപേക്ഷിക്കൽത്തന്നെ. മൃഗസ്നേഹികളുടെ കൂട്ടായ്മയായ പോസിന് ദിവസവും ഇത്തരം വിളികൾ വരുന്നുണ്ട്. മുട്ട, പാൽ, വൈറ്റമിൻ സിറപ്പ് തുടങ്ങിയവ വേറെയുംപ്രത്യേക പോഷകാഹാരം (ഒന്നര കിലോ-ഒന്നര ആഴ്ചത്തേക്ക്)- 800 രൂപ

സ്വകാര്യസ്ഥാപനങ്ങളിലെ നിരക്ക്‌

പോസിന്റെ നേതൃത്വത്തിൽ ഇതുവരെ ജില്ലയിൽ മാത്രമായി ഉപേക്ഷിക്കപ്പെട്ട 266 വളർത്തുനായ്ക്കളെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. മറ്റു സംഘടനകൾ ഇടപെട്ടതും അറിയാതെ പോകുന്നതുമായ സംഭവങ്ങൾ ഇതിലേറെയുണ്ട്. ജർമൻഷെപ്പേഡ്, ലാബ്രഡോർ, പഗ്ഗ് തുടങ്ങി എല്ലാ ഇനം നായ്ക്കളെയും റോഡിൽനിന്ന്‌ കിട്ടിയിട്ടുണ്ട്എണ്ണത്തെ രക്ഷിച്ചുകുട്ടികളെ ദത്തെടുക്കുന്നപോലെ

കുട്ടികളെ ദത്തെടുക്കുന്നതുപോലെ ഉത്തരവാദിത്വമുള്ളതാണ് നായ്ക്കുട്ടിയെ വാങ്ങിക്കുകയെന്നത്. പക്ഷേ, ഇപ്പോൾ കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങിയോ സമൂഹത്തിൽ ആളാവാനോ ആണ്‌ വിലകൂടിയ ഇനം നായ്ക്കളെ വാങ്ങുന്നത്. പോസ് നാടൻ നായ്ക്കളെ നൽകുമ്പോൾപ്പോലും പതിനഞ്ചുവർഷക്കാലം നോക്കാമെന്ന ഉടമ്പടി വെക്കാറുണ്ട്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News