Saturday, May 15, 2021

രണ്ട് ഡോസ് വാക്സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക; സോഷ്യൽ മീഡിയയിൽ വേറിട്ട പ്രതിഷേധ കാമ്പയിൻ

Must Read

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ എതിർപ്പ് ശക്തമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ വേറിട്ട പ്രതിഷേധ കാമ്പയിൻ. സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ സ്വീകരിച്ചവർ രണ്ട് ഡോസ് വാക്സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് വാക്സിൻ ചലഞ്ച് എന്ന പുതിയ കാമ്പയിൻ.

വാക്സിൻ പൊതുവിപണിയിൽ വിൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുകയും വാക്സിൻ വിതരണത്തിൽനിന്ന് കേന്ദ്രസർക്കാർ ഭാഗികമായി പിൻവാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വാക്സിൻ വിതരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലാക്കുകയും സ്വകാര്യ കമ്പനികൾക്കും ആശുപത്രികൾക്കും ലാഭംകൊയ്യാൻ അവസരമൊരുക്കുകയും ചെയ്യുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനമെന്നും കാമ്പയിൻ ആരോപിക്കുന്നു.

കമ്പനികളിൽനിന്ന് നേരിട്ട് സംസ്ഥാന സർക്കാർ വാക്സിൻ വാങ്ങണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കേന്ദ്രസർക്കാർ നിർദേശം. ഇതുപ്രകാരം കമ്പനി ഉദ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനംവരെ സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലും മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് നൽകാം.

Mathrubhumi Malayalam News
കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീൽഡ് വാക്സിന്റെ വിലവിവരം കമ്പനി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം സംസ്ഥാനങ്ങൾക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലുമാണ് വാക്സിൻ ലഭ്യമാകുക.

വാക്സിൻ സൗജന്യമായി നൽകുമെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും സംസ്ഥാനത്തെ എല്ലാവർക്കും സൗജന്യവാക്സിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിനേഷൻ നയം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ബാധിച്ചതായും സംസ്ഥാനങ്ങൾക്ക് അർഹമായ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് #vaccinechallengeഎന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ കാമ്പയിൻ സജീവമായിരിക്കുന്നത്. വാക്സിൻ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 800 രൂപ നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളാകുന്നത്.

English summery

Donate Rs 800 for two doses of vaccine to the Chief Minister’s Disaster Relief Fund; Separate protest campaign on social media

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News