Saturday, June 19, 2021

വീട്ടുജോലിക്കാർക്ക് ഇ പാസ് കിട്ടിയില്ല അവശ്യ സർവീസുകാരും കുടുങ്ങി

Must Read

തിരുവനന്തപുരം വീട്ടുജോലിക്ക് പോകുന്നവർക്കടക്കം സഞ്ചരിക്കാൻ ഇ പാസ് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അപേക്ഷിച്ച പലർക്കും കിട്ടാതായതോടെ ഇവർ ബുദ്ധിമുട്ടിലായി. അടച്ചിട്ട റോഡുകളിൽ നിന്നും പലരെയും കടത്തിവിടാത്തതും തടസമായി. രോഗികളുമായി ആംബുലൻസിൽ പോകുന്നവരെയും ചികിത്സ കഴിഞ്ഞ് തിരികെ വരുന്നവരെയും പല റോഡുകളിലും പ്രവേശിപ്പിക്കാതിരുന്നത് തർക്കത്തിനിടയാക്കി. ഡയാലിസിസ് കഴിഞ്ഞുവരുന്ന രോഗികൾ, ഗർഭിണികൾ തുടങ്ങിയവരെയും തുറന്നിട്ട ഏക വഴിയിലൂടെ മാത്രമേ പ്രവേശിപ്പിക്കൂവെന്ന വാദം നിരത്തി തിരിച്ചയച്ചതും വിവാദത്തിന് കാരണമായി.മെഡിക്കൽ കോളേജ് അടക്കം വിവിധ ആശുപത്രികളിൽ കൊവിഡ് രോഗികളെയടക്കം ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരിൽ ഏറിയ പങ്കും മണിക്കൂറുകൾ താമസിച്ചാണ് എത്തിച്ചേർന്നത്. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയും ഓരോ ക്ലസ്റ്ററുകളായി തിരിച്ച് റോഡുകൾ മുന്നറിയിപ്പില്ലാതെ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചതോടെയാണ് അത്യാവശ്യക്കാരും അവശ്യസേവന പരിധിയിൽ വരുന്നവരും ബുദ്ധിമുട്ടിലായത്. ഓരോ പഞ്ചായത്തിൽ നിന്നും അടുത്ത പഞ്ചായത്തിൽ പ്രവേശിക്കാൻ ഏതൊക്കെ വഴിയാണ് തുറന്നിട്ടുള്ളതെന്ന വിവരം നേരത്തെ അറിയിക്കാതിരുന്നതാണ് ആരോഗ്യ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വഴികണ്ടെത്താൻ ബുദ്ധിമുട്ടാൻ കാരണം.നഗരത്തിലെത്താൻ കർശന നിയന്ത്രണംനഗരാതിർത്തികളായ 20 സ്ഥലങ്ങൾ പൊലീസ് പൂർണമായും അടച്ചിട്ടുണ്ട്. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസിനും നഗരത്തിലേക്കു പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും ആറ് എൻട്രി / എക്സിറ്റ് പോയിന്റുകൾ ക്രമീകരിച്ചിട്ടുണ്ട്. കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട, വഴയില, പൂജപ്പുര – കുണ്ടമൻകടവ്, നേമം – പള്ളിച്ചൽ, വിഴിഞ്ഞത്തെ ചപ്പാത്ത് എന്നീ സ്ഥലങ്ങളിലാണ് നഗരത്തിലേക്കുള്ള എൻട്രി – എക്സിറ്റ് പോയിന്റുകൾ. നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Latest News

ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പനക്കു പിന്നിൽ കോഴിക്കോട് മാഫിയ;രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ എന്തെല്ലാമെന്ന് വിവരിക്കും, വിലപറയും. പിന്നാലെ ഗൂഗിൾപേ നമ്പർ നൽകും. ഇതിലേക്ക് പണമയച്ച് ഇതിന്റെ സ്‌ക്രീൻഷോട്ട്...

കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പനക്കു പിന്നിൽ കോഴിക്കോട് മാഫിയ. ലഹരിമരുന്ന് വിൽപ്പനക്കാർക്കിടയിലും ഇവയുടെ ഉപയോക്താക്കൾക്കിടയിലുമുള്ള രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ...

More News