Wednesday, March 3, 2021

ഡോളർ കടത്തു കേസ്; യുണിടാക് എംഡി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ പുതിയ കേസ്

Must Read

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍

കണ്ണൂർ: പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...

കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ്...

വി.സി ജോയ്

കൊച്ചി: ഡോളർ കടത്തു കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടിയെടുത്തത് യുണിടാക്കായിരുന്നു. ഈ ഇടപാടിലെ കമ്മിഷൻ തുകയിൽ ഒരു കോടി 90 ലക്ഷം രൂപ വിദേശത്തേയ്ക്ക് കടത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് സന്തോഷ് ഈപ്പനാണ് എന്നാണ് കണ്ടെത്തിയത്. ഇന്ത്യൻ കറൻസി കരിഞ്ചന്തയിൽ എത്തിച്ച് ഡോളറാക്കി മാറ്റിയതിൽ മുഖ്യ പങ്കുവഹിച്ചത് ഇദ്ദേഹമാണ് എന്ന് നേരത്തേ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് നേരത്തേ അറസ്റ്റിലായ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവരിൽ നിന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. സ്വപ്നയും സരിത്തും കോടതിക്കു നൽകിയ രഹസ്യ മൊഴിയിലും സന്തോഷ് ഈപ്പന്റെ പങ്ക് വ്യക്തമാക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്വപ്ന സുരേഷ്, സരിത്ത്, ഈജിപ്ത് പൗരൻ ഖാലിദ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.

യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ജനറൽ ആയിരുന്ന ഖാലിദിന് സന്തോഷ് ഈപ്പൻ ഈ തുക ഡോളറാക്കി കൈമാറുകയായിരുന്നു. ഖാലിദ് ഈ തുക ഒമാനിലേയ്ക്ക് കടത്തുകയും ചെയ്തു. തുടർന്ന് കേസ് ഉയർന്നു വന്നതോടെ ഖാലിദ് ഈജിപ്തിലേയ്ക്ക് കടക്കുകയായിരുന്നു. ഖാലിദിനെ അറസ്റ്റു ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.

English summary

Dollar smuggling case; Enforcement Directorate files new case against Unitac MD Santosh Eepan

Leave a Reply

Latest News

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

More News