Monday, September 21, 2020

ഇന്ത്യയുമായുള്ള അതിർത്തി യുദ്ധം ആഗ്രഹിക്കുന്നില്ല; എന്നാൽ പ്രകോപനംഉണ്ടായാൽ തിരിച്ചടിക്കുമെന്ന് ചൈന

Must Read

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക്...

ഡൽഹി : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാധ്യതയെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെ ആരോപണ പ്രത്യാരോപണങ്ങള്‍ ഭീഷണികളിലേക്ക് വഴിമാറുന്നു. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ വെടിയുതിര്‍ത്ത് ചൈന പ്രകോപനം സൃഷ്ടിക്കുന്നതായി ഇന്ത്യന്‍ സൈന്യവും. ഇന്ത്യന്‍ സൈന്യം യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്ന് ചൈനയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രകോപനം ഉണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ചൈനയുടെ ഭീഷണി.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ടൈസ് പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇന്ത്യക്കുള്ള താക്കീതിന്റെ സ്വരത്തിൽ പ്രതികരണം.
ഇന്ത്യയുമായുള്ള അതിർത്തി യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ തുടർച്ചയായി പ്രകോപനങ്ങളാണ് ഇന്ത്യൻ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇത്തരം നീക്കങ്ങൾ തുടർന്നാല്‍ തീർച്ചയായും തിരിച്ചടിയുണ്ടാവുമെന്നും മുഖ പ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഭാഗത്ത് നിന്നും നിരന്തരം കരാർ ലംഘനങ്ങൾ തുടരുകയാണ്. വെടിവയ്പ്പുണ്ടായെന്നും ഗ്ലോബൽ ടൈസ് ആരോപിച്ചു. ഇത്തരം നീക്കങ്ങൾ നടത്തുമ്പോൾ ചൈനയുടെ സൈനിക ശക്തിയെ കുറിച്ച് ഇന്ത്യ ചിന്തിക്കണമെന്നും ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടുന്നു.
പാംഗോങ്ങിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നില്‍ നിന്നും മറ്റൊരു തന്ത്രപ്രധാന മേഖലയായ ഹെല്‍മെറ്റ് ടോപ്പില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ചൈനയുടെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കി ഓഗസ്റ്റ് 29, 30 തീയതികളില്‍ ഇന്ത്യൻ സൈന്യം തന്ത്ര പ്രധാന മേഖലകളില്‍ നിലയുറപ്പിക്കുകയും ചൈനീസ് നീക്കം തടയുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും സംഘർഷ സാധ്യതയിലേക്ക് നീങ്ങിയത്.
എന്നാൽ, ഇന്നലെ (സെപ്തംബര്‍ 7) നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ സൈനിക മേഖലയില്‍ കടന്നു കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യം നിരവധിതവണ ആകാശത്തേക്ക് വെടിവെച്ചു എന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടക്കുകയോ വെടിവെപ്പ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകുകയോ ചെയ്തിട്ടില്ലെന്ന് പത്രകുറിപ്പിലൂടെ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

Does not want border war with India; But China says it will retaliate if provoked

Leave a Reply

Latest News

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെ എസ്‌...

രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് 4 ഇളവുകള്‍ ഇന്ന് മുതല്‍. പൊതു ചടങ്ങുകളില്‍ പരമാവധി 100 പേര്‍ വരെ പങ്കെടുക്കാം. വിവാഹം,മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 100 പേര്‍ക്ക് പങ്കെടുക്കാനാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ...

40 പു​തി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

ന്യൂ ​ഡ​ല്‍​ഹി: സ്പെ​ഷ്ല്‍ ട്രെ​യി​നു​ക​ളെ​ക്കാ​ള്‍ വേ​ഗ​മേ​റി​യ ക്ലോ​ണ്‍ ട്രെ​യി​നു​ക​ളു​മാ​യി റെ​യി​ല്‍​വേ. 40 പു​തി​യ ട്രെ​യി​നു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. ഉയര്‍ന്ന ട്രാഫിക് റൂട്ടുകളിലുള്ള വെ​യി​റ്റി​ങ് ലി​സ്​​റ്റി​ലു​ള്ള യാത്രക്കാര്‍ക്ക് ബന്ധപ്പെട്ട രക്ഷാകര്‍തൃ ട്രെയിനിന് രണ്ട്-മൂന്ന്...

മുനമ്പം ഹാര്‍ബര്‍ ഇന്ന്‍ തുറക്കും

എറണാകുളം : കോവിഡ് വ്യാപനം മൂലം തത്കാലികമായി അടച്ചിട്ടിരുന്ന മുനബം ഹാര്‍ബര്‍ ഇന്ന്‍ മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍....

More News