Thursday, May 13, 2021

കോവിഡ് വാക്സിൻ സ്വീകരിച്ചതു മൂലമാണ് തമിഴ് നടൻ വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ

Must Read

കോവിഡ് വാക്സിൻ സ്വീകരിച്ചതു മൂലമാണ് തമിഴ് നടൻ വിവേകിന് ഹൃദയാഘാതം സംഭവിച്ചതെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ. അദ്ദേഹത്തിന് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നെന്നും ഡോക്ടർമാർ വിശദീകരിച്ചു. ഹൃദ്രോഗം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന ഒന്നല്ലെന്നും വിവേക് കോവിഡ് നെഗറ്റിവ് ആയിരുന്നെന്നും അദ്ദേഹത്തെ ചികിത്സിച്ച വടപളനിയിലെ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിലെ ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് വിവേകിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്‍റ്​ സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. ബ്ലോക്ക് മാറ്റിയതിനു ശേഷം ഹൃദയമിടിപ്പിൽ പുരോഗതി കണ്ടിരുന്നു.
അദ്ദേഹത്തിേന്റേത്​ അക്യൂട്ട് കൊറോണറി സിൻഡ്രോം ആയിരുന്നു. ഇത് ഹൃദയസംബന്ധിയായ പ്രശ്നമാണ്. ഇതും കോവിഡും തമ്മിൽ ബന്ധമില്ലെന്നും മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടി.

English summary

Doctors who treated Tamil actor Vivek for spreading rumors that he suffered a heart attack due to receiving Kovid vaccine are false.

Leave a Reply

Latest News

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് ബൈഡൻ

വാഷിങ്ടൺ: ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിൽ അയവ് കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എത്രയും പെട്ടെന്ന്...

More News