Monday, December 6, 2021

വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോൾ ലേബർ റൂമിലെ ഡോക്ടർമാർ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി;മോൻസനെതിരായ പോക്‌സോ പീഡനക്കേസിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോൾ ലേബർ റൂമിലെ ഡോക്ടർമാർ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി;മോൻസനെതിരായ പോക്‌സോ പീഡനക്കേസിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

Must Read

കൊച്ചി: മോൻസനെതിരായ പോക്‌സോ പീഡനക്കേസിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. കളമശ്ശേരിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോൾ ലേബർ റൂമിലെ ഡോക്ടർമാർ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്.

ഭീഷണിപ്പെടുത്തലിന് പിന്നാലെ പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയും ചെയ്തിരുന്നു. വൈദ്യ പരിശോധനക്കെത്തിയപ്പോൾ മോൻസനെ ന്യായീകരിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. എന്തിനാണ് അമ്മയോടൊപ്പം മോൻസന്റെ വീട്ടിൽ പോയി താമസിച്ചതെന്നും നിങ്ങൾ അച്ഛനുമായി സ്ഥിരം വഴക്കല്ലേയെന്നും ഡോക്ടർമാർ ചോദിച്ചു.

മോൻസന്റെ മകൻ ഈ മെഡിക്കൽ കോളേജിൽ പഠിച്ചിട്ടുണ്ടെന്നും നല്ല കുടുംബമാണ് മോൻസന്റേതെന്നും ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയപ്പോഴാണ് ഡോക്ടർമാർ വാതിൽ പൂട്ടിയത്. തുറന്ന് ബലമായി വാതിൽ തള്ളിത്തുറന്ന് പുറത്തേയ്‌ക്ക് ഓടുകയായിരുന്നു. പുറകെ സെക്യൂരിറ്റിയും ഡോക്ടർമാരും ഓടിവന്നുവെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

വനിതാ പൊലീസ് ഇല്ലാത്തിനാല്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ട് പെൺകുട്ടിയെ തിരിച്ചയക്കുകയായിരുന്നു. പരിശോധനയ്ക്കിടെ പെൺകുട്ടി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പറഞ്ഞ് ഡോക്ടർമാരും ഫോണില്‍ പൊലീസിനോട് പരാതി പറഞ്ഞിട്ടുണ്ട്. പരിശോധനക്ക് കാലതാമസം വരുത്തിയിട്ടില്ലെന്നും അറിയേണ്ട കാര്യങ്ങൾ മാത്രമേ പരിശോധനക്കിടെ ചോദിച്ചിട്ടൂള്ളൂ എന്നുമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചത്.

തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോൻസന്റെ ഉന്നത ബന്ധം ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പീഡനം നടക്കുമ്പോൾ പെൺകുട്ടിയ്‌ക്ക് 17 വയസ്സാണ്. ജീവനക്കാരിയുടെ മകളാണ് പീഡനത്തിനിരയായത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു.

അതേസമയം മോൺസനെതിരെ പീഡനപരാതിയുമായി ഒരു യുവതി കൂടി രംഗത്ത് വന്നിരുന്നു. മോൺസന്റെ മസാജ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മോന്‍സന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. നേരത്തെതന്നെ സ്ഥാപനത്തില്‍ നിന്ന് യുവതി ഇറങ്ങിയിരുന്നു. മോന്‍സന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നതെന്ന് യുവതി പറഞ്ഞു.

Leave a Reply

Latest News

സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു

സർവീസിൽ നിന്ന് വിരമിച്ച് 15 വർഷങ്ങൾക്ക് ശേഷം, എഴുപതാം വയസിൽ ഒരു പ്രണയഗാനം എഴുതുക. അത് ‘പത്‌മ’ എന്ന പേരിൽ ഒരു സംഗീത ആൽബമായി മകൻ...

More News