Monday, July 26, 2021

ദന്ത ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ യുവതിയ്ക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം

Must Read

പാട്‌ന: ദന്ത ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ യുവതിയ്ക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം. പരിശോധന നടത്തുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരേ പ്രതികരിച്ച യുവതിയ്ക്കും മകനുമെതിരെ ആക്രമണം. ബിഹാറിലെ ഹാജിപുര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച പതിവ് പരിശോധനയ്ക്കായി ദന്ത ഡോക്ടറുടെ ക്ലിനിക്കിലെത്തിയതായിരുന്നു യുവതി. ഡോക്ടർ അതിക്രമം തുടര്‍ന്നതോടെ യുവതി പ്രതികരിച്ചു. സംഭവം കണ്ടെത്തിയ മകനും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ഡോക്ടറുടെ ഗുണ്ടകള്‍ ചേര്‍ന്ന് തന്നെയും മകനെയും റോഡിലിട്ട് മര്‍ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡോക്ടർ മോശമായരീതിയില്‍ പെരുമാറിയെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു.

Qയുവതിയെയും മകനെയും റോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതി ലഭിച്ചെന്നും ഡോക്ടര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News