Friday, July 23, 2021

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു!ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി

Must Read

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പാളിച്ച പറ്റിയതിനെ തുടര്‍ന്ന് താന്‍ ദുരിതമനുഭവിക്കുകയാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിക്കാനായി നോമിനേഷന്‍ നല്‍കിയിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്നും താന്‍ മാനസ്സിക, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നും അനന്യ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

Leave a Reply

Latest News

പഞ്ചായത്ത് അധികൃതരുടെ ഒത്താശയിൽ അനധികൃത നിർമാണം; ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തകന് ഗുണ്ടകളുടെ മർദ്ദനം; വായ് മൂടിക്കെട്ടി പ്രതിഷേധവുമായി കേരളാ പത്രപ്രവർത്തക അസോസിയേഷൻ; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ഒക്കൽ പഞ്ചായത്ത് സെക്രട്ടറി; എങ്ങും തൊടാത്ത...

പെരുമ്പാവൂർ: ഒക്കലിൽ മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ കേരളാ പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു. ഒക്കലിൽ അനധികൃതമായി നിർമിക്കുന്ന കെട്ടിടത്തിന് മുമ്പിൽ വായ് മൂടി കെട്ടിയാണ് പ്രതിഷേധിച്ചത്....

More News