സ്‌കൂള്‍ പൂട്ടുമോ ഇന്നറിയാം ? കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്‌ സര്‍ക്കാര്‍

0

തിരുവനന്തപുരം : കോവിഡ്‌ വ്യാപനം വീണ്ടും കുതിച്ചുയരുന്ന പശ്‌ചാത്തലത്തില്‍, കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു കളമൊരുങ്ങുന്നു. സ്‌കൂളുകള്‍ അടയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നത്തെ അവലോകനയോഗത്തില്‍. സാങ്കേതികവിദഗ്‌ധരുടെ ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാകും തീരുമാനമെന്നു പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ അവലോകനയോഗത്തില്‍ വാരാന്ത്യനിയന്ത്രണങ്ങള്‍ക്കു നിര്‍ദേശമുയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.
ആള്‍ക്കൂട്ടം കര്‍ശനമായി തടയുക, ഓഫീസുകളിലെ ഹാജര്‍ കുറയ്‌ക്കുക, സ്‌കൂളുകള്‍ അടയ്‌ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു ചീഫ്‌ സെക്രട്ടറിയും സംസ്‌ഥാന പോലീസ്‌ മേധാവിയും ഉള്‍പ്പെെട പങ്കെടുത്ത കഴിഞ്ഞയോഗത്തില്‍ ഉയര്‍ന്നത്‌. എന്നാല്‍, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇതിനോടു യോജിച്ചില്ല. പുതിയ സാഹചര്യത്തില്‍ ഓഫീസുകളിലെ ഹാജര്‍ പരിമിതപ്പെടുത്തുന്ന കാര്യത്തിലടക്കം തീരുമാനമുണ്ടായേക്കും.ഷോപ്പിങ്‌ മാളുകളില്‍ പ്രവേശനം നിയന്ത്രിക്കുക, ഭക്ഷണശാലകളില്‍ ഇരുന്നുകഴിക്കാനുള്ള അനുമതി പിന്‍വലിക്കുക തുടങ്ങിയ തീരുമാനങ്ങളുമുണ്ടായേക്കാം. സ്‌കൂളുകളിലെ സാഹചര്യം മന്ത്രി ശിവന്‍കുട്ടി ഇന്നലെ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്‌തു. തിരുവനന്തപുരത്ത്‌ കോവിഡ്‌ക്ല സ്‌റ്ററുകള്‍ വ്യാപകമായി രൂപപ്പെടുന്നുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫാര്‍മസി വിദ്യാര്‍ഥികള്‍ക്കുമടക്കം 10 ദിവസത്തിനിടെ 173 പേര്‍ക്കു കോവിഡ്‌ ബാധിച്ചു. ഫാര്‍മസി കോളജിലെ 61 വിദ്യാര്‍ഥികള്‍, ഒമ്പത്‌ അധ്യാപകര്‍, 33 പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഇതിലുള്‍പ്പെടുന്നു.
ശ്രീചിത്ര ആശുപത്രിയില്‍ 20 പേര്‍ക്കു കോവിഡ്‌ സ്‌ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ ഡോക്‌ടര്‍മാരാണ്‌. ആശുപത്രിയില്‍ ശസ്‌ത്രക്രിയകളുടെ എണ്ണം വെട്ടിക്കുറച്ചു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു കോവിഡ്‌ സ്‌ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ്‌ കോളജ്‌ അടച്ചു. ഇന്നെല മുതല്‍ ഓണ്‍ലൈന്‍ക്ല ാസുകള്‍ ആരംഭിച്ചു. 21 വരെ തുടരും. സ്വകാര്യചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വീണ്ടും ചുരുക്കിയേക്കും. ചികിത്സാര്‍ത്ഥം അമേരിക്കയിലേക്കു പോകുന്നതിനാല്‍ അടുത്ത രണ്ടാഴ്‌ച കോവിഡ്‌ അവലോകനയോഗത്തില്‍ മുഖ്യമ്രന്തിക്കു നേരിട്ട്‌ പങ്കെടുക്കാനാവില്ല. അതുകൂടി പരിഗണിച്ചാകും ഇന്നത്തെ യോഗതീരുമാനങ്ങള്‍.

Leave a Reply