മൂന്നാര്‍: ഇടുക്കി ഉടമ്പന്നൂരില്‍ എല്‍ഡിഎഫിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് ഡിജെ പാര്‍ട്ടി നടത്തിയത്.
യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു ഉടമ്പന്നൂര്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഉടമ്പന്നൂര്‍ വാര്‍ഡില്‍ ഡിവൈഎഫ് നേതാവ് ഇക്കുറി വിജയിച്ചത്. ഇയാളുടെ നേതൃത്വത്തിലായിരുന്നു ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട മണിക്കൂറിലധികം നേരം ഡിജെ പാര്‍ട്ടി നീളുകയും ചെയ്തു.
കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ ഡിജെക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഡിജെ പരിപാടി സമൂഹമാധ്യമത്തില്‍ ലൈവായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ഡിജെ പാര്‍ട്ടി.
English summary
DJ party led by DYFI with over five hundred people in attendance